ഇറവങ്കരക്ക്​ നാടി​െൻറ യാത്രാമൊഴി

പത്തനാപുരം: ചരിത്ര ഗ്രന്ഥകാരന്‍ കെ.വി. . ചരിത്രകാരനും കവിയും നാടകരചയിതാവുമായ പട്ടാഴി കന്നിമേല്‍ ഗീതാഭവനില്‍ എന്‍. വാസുദേവന്‍ ഉണ്ണിത്താന്‍ (91 -കെ.വി. ഇറവങ്കര) ചൊവ്വാഴ്ചയാണ് മരിച്ചത്. രാവിലെ പട്ടാഴിയിലെ വീട്ടിലെത്തിച്ച മൃതശരീരത്തില്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ നിരവധി പ്രമുഖര്‍ എത്തിയിരുന്നു. ഉച്ചക്ക് ഒന്നോടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. കെ.ബി. ഗണേഷ്കുമാര്‍ എം.എല്‍.എ , ജി. പ്രതാവര്‍മ തമ്പാന്‍, കഥകളി ആചാര്യന്മാരായ കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍, കലാമണ്ഡലം വിജയകൃഷ്ണന്‍ ഉണ്ണിത്താന്‍, കലാമണ്ഡലം ബാലചന്ദ്രൻ എന്നിവര്‍ എത്തിയിരുന്നു. പട്ടാഴി ക്ഷേത്രം സംരക്ഷണസമിതി, പട്ടാഴി പരിവര്‍ത്തന്‍ എന്നിവയുടെ നേതൃത്വത്തില്‍ അനുശോചനയോഗവും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.