ചോരുന്നു, പൊലീസ്​ സന്ദേശം

തിരുവനന്തപുരം: സ്വകാര്യ സുരക്ഷാ സേനകളും സ്ഥാപനങ്ങളും ഉപയോഗിക്കുന്ന വയര്‍ലെസ് സെറ്റിലൂടെ പൊലീസ് സന്ദേശം ചോരുന്നതായി പൊലീസ് ടെലികമ്യൂണിക്കേഷന്‍ വിഭാഗം തയാറാക്കിയ റിപ്പോർട്ട്. ലൈസന്‍സില്ലാതെ വയര്‍ലെസ് സെറ്റ് ഉപയോഗിക്കുന്നത് വര്‍ധിക്കുന്നെന്നും രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിലേക്ക് മാറാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തലസ്ഥാനത്തെ ഒരു കടയില്‍നിന്ന് പൊലീസ് സന്ദേശം കേള്‍ക്കാന്‍ സാധിക്കുന്ന വയര്‍ലെസ് സെറ്റ് പിടിച്ചെടുത്ത സാഹചര്യത്തിലാണ് റിപ്പോർട്ട് തയാറാക്കിയത്. റിപ്പോര്‍ട്ട് ഡി.ജി.പിക്ക് കൈമാറി. വയര്‍ലെസ് സെറ്റ് ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. പൊലീസ് ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തിന് വയര്‍ലെസ് സെറ്റ് പരിശോധിക്കാൻ അധികാരമില്ല. ലോക്കല്‍ പൊലീസാണ് ഇത് കണ്ടെത്തേണ്ടത്. എന്നാല്‍, പൊലീസിന് വീഴ്ച പറ്റുന്നുണ്ട്. അനധികൃത സെറ്റ് കണ്ടെത്താന്‍ ഒരുസ്ഥലത്ത് പരിശോധന നടത്തുന്നതിന് പൊലീസിന് പരിമിതിയുണ്ട്. കേന്ദ്ര ടെലി കമ്യൂണിക്കേഷന്‍ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനാണ് നടപടിയെടുക്കാൻ അധികാരം. എന്നാല്‍, നിരീക്ഷണത്തിലൂടെ ഇവ ഉപയോഗിക്കുന്നവരെ കണ്ടെത്തി ൈകയോടെ പിടികൂടാന്‍ ലോക്കല്‍ പൊലീസിന് സാധിക്കും. ഇതിന് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന കാര്യത്തില്‍ കേന്ദ്രത്തില്‍നിന്ന് മാര്‍ഗനിര്‍ദേശം തേടണമെന്നും റിപ്പോർട്ടിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.