അരുവിക്കര: നടൻ മുരളിയുടെ ഒമ്പതാം ചരമവാർഷിക ദിനാചരണം മുൻ മന്ത്രി എം.എ. ബേബി ഉദ്ഘാടനം ചെയ്തു. കരകൗശല വികസന കോർപറേഷൻ ചെയർമാൻ കെ.എസ്. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഐ. മിനി, കേരള സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ പി. ശ്രീകുമാർ, പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറി പ്രഫ.വി.എൻ. മുരളി. പ്രഫ. അലിയാർ, കവി വിനോദ് വൈശാഖി, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുകുമാരൻ, വി.കെ. ജോസഫ്, ബാബു ജോൺ, ജോബിൻ കോശി എന്നിവർ സംസാരിച്ചു. വിവിധ സാംസ്കാരിക രാഷ്ട്രീയ നേതാക്കൾ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.