അക്കാദമിക് മാസ്​റ്റർ പ്ലാൻ; ട്രൈ ഔട്ടുകൾക്ക് പിന്തുണയുമായി ബി.ആർ.സി

കിളിമാനൂർ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായി വിദ്യാലയങ്ങളിൽ തയാറാക്കിയ അക്കാദമിക് മാസ്റ്റർ പ്ലാനിലെ പ്രവർത്തനങ്ങളുടെ ട്രൈ ഔട്ടുകൾക്ക് പിന്തുണയുമായി ബി.ആർ.സി രംഗത്ത്. അക്കാദമിക മികവിലൂടെ വിദ്യാലയമികവ് ലക്ഷ്യമിട്ടാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഉപജില്ലയിലെ വിദ്യാലയങ്ങളിൽ ക്ലാസ് ലൈബ്രറി ശാക്തീകരണം, ജൈവ വൈവിധ്യ രജിസ്റ്റർ നിർമാണം, ക്ലാസ് ഭരണഘടന, ഹരിത ചട്ട നിർമാണം, വിസ്മയച്ചുമരുകൾ, അഭിരുചി നിർണയം എന്നിവക്കാണ് പ്രാധാന്യം നൽകുന്നത്. പാഠ്യവിഷയസംബന്ധമായി ഹലോ ഇംഗ്ലീഷ്, ഗണിത വിജയം, മലയാളത്തിളക്കം, ശാസ്ത്രകൗതുകം, സസ്യലോക പുസ്തക നിർമ്മാണം, കേരള ചരിത്രരചന, ഇല ആൽബം, ശാസ്ത്ര മാജിക്, ഡയറി, യാത്രാവിവരണം െതരഞ്ഞെടുത്തത്. ആദ്യഘട്ടത്തിൽ എം.ജി.യു.പി.എസ് തോട്ടയ്ക്കാട്, ഗവ.യു. പി.എസ് വഞ്ചിയൂർ, ഗവ. യു.പി.എസ് പേരൂർ വടശ്ശേരി, പോങ്ങനാട് ഗവ. എച്ച്. എസ്, ഗുരുദേവ് യു.പി.എസ് ദർശനാവട്ടം, ഗവ.ടൗൺ യു. പി.എസ് കിളിമാനൂർ, എസ്. എൻ.യു.പി. എസ് തേവലക്കാട് എന്നീ വിദ്യാലയങ്ങളാണ് തെരഞ്ഞെടുത്തത്. ഇതു സംബന്ധമായി ചേർന്നയോഗം ബി.പി.ഒ എം.എസ്. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ട്രെയിനർമാരായ കെ.എസ്. വൈശാഖ്, ടി. വിനോദ്, പി.എ. സാജൻ, പി.കെ. സ്മിത, കെ.വി. ദീപാമോൾ, എം.എസ്. ഗീത, കെ. എസ്. ജയലക്ഷ്മി, താഹിറ ബീവി, ടി. രശ്മി, എം. സുമേത എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.