കൊല്ലം: വഴിയരികിൽ ഉടമസ്ഥരില്ലാത്ത നിലയിൽ സ്വർണം കിട്ടിയാൽ നിങ്ങൾ എന്തുചെയ്യും... ഒന്നുംചെയ്യേണ്ട നേരെ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ എത്തിക്കുക. ഉടമയെ അവർ കണ്ടെത്തിക്കോളും. പൊന്നിൽ പൊതിഞ്ഞ 22 കാരറ്റ് തിളക്കമുള്ള സത്യസന്ധതയുടെ കഥയാണ് ഞായറാഴ്ച കൊല്ലത്ത് നടന്നത്. ജോനകപ്പുറം തങ്ങളഴികം പുരയിടം സെലീന മൻസിലിൽ സൈനബയുടെ എഴ് പവൻ സ്വർണാഭരണവും 7300 രൂപയും അടങ്ങുന്ന പഴ്സ് നഷ്ടമായി. ചിന്നക്കടയിലേക്കുള്ള യാത്രാമധ്യേ സൂചിക്കാരൻ മുക്കിൽ വെച്ചാണ് നഷ്ടപ്പെട്ടത്. അതുവഴി വന്ന നാത്തൂന്മാരായ പോളയത്തോട് നാഷനൽ നഗറിൽ ഷർമി, ഷബിന എന്നിവർക്കാണ് പഴ്സ് കളഞ്ഞുകിട്ടിയത്. സ്വർണത്തിെൻറ തിളക്കത്തിൽ 'ബോധം കെടാതെ' ഇവർ ഉടമയെ കണ്ടെത്താൻ തീരുമാനിച്ചു. ഷബിനയുടെ ഭർത്താവ് അഫ്സലിനൊപ്പം സ്വർണം അടങ്ങിയ പഴ്സ് ഇൗസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇൗസ്റ്റ് സി.ഐ എസ്. മഞ്ജുലാലിെൻറ സാന്നിധ്യത്തിൽ അഫ്സൽ സൈനബബക്ക് കൈമാറി. കഥാന്ത്യം എല്ലാവരുടെയും മുഖത്ത് സ്വർണത്തിളക്കമുള്ള സന്തോഷമായിരുന്നു. ADD... ബൈക്ക് മോഷ്ടാവ് എ.സി.പി എ. പ്രദീപ്കുമാർ, സി.ഐ എസ്. മഞ്ജുലാൽ, എസ്.ഐ ശിവകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ രാജേഷ്, ഷാഡോ ടീമിലെ അംഗങ്ങളായ എസ്.ഐ വിപിൻകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ബൈജു പി.ജറോം, ഹരിലാൽ, സുനിൽ, മനു എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.