തീരമേഖലയിൽ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം -എം.പി

കൊല്ലം: കടലാക്രമണംമൂലം തീരദേശം പൂർണമായും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാക്കത്തോപ്പ്-താന്നി പാപനാശം, കുരിശ്ശടിഭാഗം, ചാണക്കഴികം കടപ്പുറം മേഖല സംരക്ഷിക്കാൻ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാൻ സർക്കാർ തയാറാകണമെന്ന് എൻ.കെ. േപ്രമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു. തീരം പൂർണമായും നഷ്ടപ്പെട്ട സാഹചര്യത്തിൽ നിലവിലുള്ള പദ്ധതി അനുസരിച്ച് കടൽഭിത്തി നിർമിച്ചതുകൊണ്ട് പ്രയോജനമുണ്ടാകില്ല. കുറഞ്ഞത് 100 മീറ്റർ നീളത്തിൽ കടലിലേക്ക് പുലിമുട്ട് സ്ഥാപിച്ചും ൈട്രപോഡ് ഉപയോഗിച്ച് കടൽഭിത്തി നിർമിച്ചും മാത്രമേ ശാശ്വതമായി തീരം സംരക്ഷിക്കാൻ കഴിയു. നൂറുകണക്കിന് മത്സ്യത്തൊഴിലാളികളുടെ ആവാസവ്യവസ്ഥയെ ആശങ്കയിലാഴ്ത്തുന്ന പ്രദേശം സംരക്ഷിക്കുന്നതിന് പ്രത്യേക പാക്കേജ് ഉണ്ടാക്കി യുദ്ധകാലാടിസ്ഥാനത്തിൽ നിർമാണം ആരംഭിക്കാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കടലാക്രമണം രൂക്ഷമായ പ്രദേശങ്ങൾ അദ്ദേഹം സന്ദർശിച്ചു. കൗൺസിലർ ചാന്ദിനി, ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ, ആദിക്കാട് മധു, പ്രകാശ് മുണ്ടയ്ക്കൽ മഷ്ക്കൂർ, കമറുദ്ദീൻ, രവീന്ദ്രൻപിള്ള, രാജ്കുമാർ ബോബൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. തിരുപ്പൂരിലെ വാഹനാപകടം: കേന്ദ്ര ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കണം കൊട്ടിയം: കഴിഞ്ഞവർഷം തമിഴ്നാട്ടിലെ തിരുപ്പൂരിലുണ്ടായ വാഹനാപകടത്തിൽ കൊട്ടിയം പൊലീസ് സ്റ്റേഷൻ പരിധിയിൽപെട്ട അഞ്ചു യുവാക്കൾ മരിക്കാനിടയായ സംഭവത്തെക്കുറിച്ച് കേന്ദ്ര ഏജൻസിയെ കൊണ്ട് അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാകുന്നു. മരിച്ച യുവാക്കളുടെ ബന്ധുക്കൾ ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയടക്കമുള്ളവർക്ക് പരാതി നൽകിയിരുന്നു. ഇതേതുടർന്ന് ഡി.ജി.പിയുടെ നിർദേശപ്രകാരം കൊട്ടിയം പൊലീസ് പരാതിക്കാരിൽ നിന്നും വിവരശേഖരണം തുടങ്ങി. 2016 ജൂലൈ 15നായിരുന്നു അപകടം. വ്യാപാരാവശ്യത്തിനായി തിരുപ്പൂരിൽ പോയി തുണി എടുത്തു മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാറിൽ ലോറി ഇടിക്കുകയായിരുന്നു. തിരുപ്പൂർ-പൊള്ളാച്ചി റോഡിൽ ധർമപാളയത്തിനടുത്ത് പള്ളടത്തായിരുന്നു അപകടം. ഉമയനല്ലൂരിലും പരിസരത്തുമുള്ള അബ്ദുൽ ജലീൽ (26), ഷുഹൈബ് (19), സജാദ് (23), മുഹമ്മദ് റാഫി (22), റെനീഫ് (19) എന്നിവരാണ് മരിച്ചത്. അപകടകാരണം ലോറിയുടെ അമിതവേഗതയായിരുന്നിട്ടും മരിച്ച കാർ ഡ്രൈവറെ പ്രതിയാക്കി തമിഴ്നാട് പൊലീസ് കേസെടുത്തതും ലോറി ഡ്രൈവറെ വൈദ്യപരിശോധന നടത്താതെ ഉടൻ വിട്ടയച്ചതിലും ദുരൂഹതയുണ്ടെന്നും പരാതിയിൽ പറയുന്നു. കാറിലുണ്ടായിരുന്ന സാധനങ്ങളും പണവും കാണാതായതിലും ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ പറയുന്നു. കേസ് സംബന്ധിച്ച ഒരുവിവരവും തമിഴ്നാട് പൊലീസിൽനിന്ന് ലഭിക്കുന്നില്ല. അടുത്തിടെ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ലക്ഷം വീതം അനുവദിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.