നെയ്യാറ്റിൻകര: പഴയ കെട്ടിടത്തിെൻറ വൈദ്യുതി കുടിശ്ശികയുടെ പേരിൽ നെയ്യാറ്റിൻകര പൊലീസ് ക്വാർട്ടേഴ്സിെൻറ ഉദ്ഘാടനം വൈകുന്നു. 2015ൽ രണ്ട് കോടി രൂപയിലേറെ െചലവഴിച്ച് നിർമാണം പൂർത്തിയായ 12 ഫ്ലാറ്റുകളുള്ള കെട്ടിടമാണ് വൈദ്യുതി കണക്ഷൻ ലഭിക്കാതെ മൂന്ന് വർഷമായി കാടുകയറിക്കിടക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് ഇവിടെ സ്ഥിതി ചെയ്തിരുന്ന പഴയ പൊലീസ് ക്യാമ്പിലെ ക്വാർട്ടേഴ്സിൽ എട്ട് ലക്ഷം രൂപയിേലറെ വൈദ്യുതി കുടിശ്ശികയുണ്ടായിരുന്നു. ഈ കുടിശ്ശിക തീർക്കാതെ കെട്ടിടം പൊളിച്ച് പുതിയത് നിർമിക്കുകയായിരുന്നു. പഴയ ക്വാർട്ടേഴ്സിെൻറ കുടിശ്ശിക തീർത്താൽ മാത്രമേ പുതിയ ഫ്ലാറ്റിന് വൈദ്യുതി കണക്ഷൻ നൽകൂവെന്ന നിലപാടിലാണ് വൈദ്യുതി വകുപ്പ്. കുടിശ്ശിക തീർക്കാൻ അധികൃതർ നടപടിയും സ്വീകരിക്കുന്നില്ല. ഇതോടെയാണ് ഉദ്ഘാടനവും അനിശ്ചിതമായി വൈകുന്നത്. കോടികൾ വിലപിടിപ്പുള്ള കെട്ടിടം ലക്ഷങ്ങളുടെ കുടിശ്ശികയുടെ പേരിൽ ആർക്കും ഉപകാരപ്രദമാകാതെ പോകുകയാണ്. 20180713_145738 ചിത്രം: ഉദ്ഘാടനം കാത്ത് കിടക്കുന്ന നെയ്യാറ്റിൻകര പൊലീസ് ക്വോർട്ടേഴ്സ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.