അയിരൂരിലെ ഭൂമി കൈയേറ്റം: റീസർവേ നടത്താൻ ഉത്തരവ് * 45 ദിവസത്തിനകം റിപ്പോർട്ട് നൽകണം

തിരുവനന്തപുരം: വർക്കലയിലെ അയിരൂർ വില്ലേജിലെ അനധികൃത ഭൂമി കൈയേറ്റത്തിൽ നടപടി സ്വീകരിക്കാൻ റവന്യൂ വകുപ്പി​െൻറ ഉത്തരവ്. റീസർവേയിലെ അപാകത പരിഹരിച്ച് തെറ്റുതിരുത്തുന്നതിന് സർവേ ഡയറക്ടറെ ചുമതലപ്പടുത്തി. 45 ദിവസത്തിനകം റീസർവേ നടത്തി റിപ്പോർട്ട് നൽകണമെന്നാണ് അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യ​െൻറ ഉത്തരവ്. എം.നജീബ് ഹൈകോടതിയിൽ നൽകിയ കേസിലെ വിധി അനുസരിച്ച് ഡെപ്യൂട്ടി കലക്ടർ നേരത്തേ ഹിയറിങ് നടത്തിയിരുന്നു. വില്ലേജിലെ പഴയ സർവേ നമ്പറിൽ 2.15 ഏക്കർ സർക്കാർ പുറമ്പോക്കുണ്ടെന്ന് നജീബ് ചൂണ്ടിക്കാട്ടി. പുറമ്പോക്ക് കൈവശം വെച്ചിരിക്കുന്ന അരുൺ, വിഷ്ണു എന്നിവരിൽനിന്ന് ഭൂമി തിരിച്ചുപിടിക്കണമെന്നും നജീബ് ആവശ്യപ്പെട്ടു. അതേസമയം, ഭൂമി മുൻജന്മി കരം അടച്ചതാണെന്നും വിലയാധാരം വാങ്ങിയതാണെന്നും അരുണും വിഷ്ണുവും വാദിച്ചു. റിസോർട്ട് ഉടമ ജോർജ് കോശി ഉദ്യോഗസ്ഥരെ സ്വാധീനിച്ച് റീസർവേ രേഖകളിൽനിന്ന് ഒഴിവാക്കിയ വഴി പുനഃസ്ഥാപിക്കണമെന്നും അവർ ആവശ്യപ്പെട്ടു. റിസ, ടോജോ, സീന, രഹന, നിശാന, തസ്ലിം, റൂബി ഫിർദൗസ് തുടങ്ങിയവരുടെ ഭൂമിയിലേക്കുള്ള വഴിസൗകര്യമാണ് മതിൽകെട്ടി തടഞ്ഞത്. ഇക്കാര്യത്തിൽ പഞ്ചായത്ത് സെക്രട്ടറിയുടെ നിരോധന ഉത്തരവിനെതിരെ റിസോർട്ട് ഉടമ ജോർജ് കോശി എൽ.എസ്.ജി.ഡി ൈട്രബ്യൂണലിൽ അപ്പീൽ നൽകിയെങ്കിലും തള്ളിയിരുന്നു. നിലവിൽ 13 സ​െൻറ് പുറമ്പോക്കിലൂടെ വെള്ളം ഒഴുകി കോശിയുടെ സ്ഥലത്തുകൂടി കനാലിൽ എത്തുകയാണ്. റിസോർട്ട് ഉടമക്ക് 2.8 സ​െൻറ് ഭൂമിയുടെ ആധാരവും കരംഒടുക്കലും ഇല്ലെങ്കിലും ഈ സ്ഥലം ഇദ്ദേഹത്തി​െൻറ കൈവശമാണെന്ന് വർക്കല തഹസിൽദാർ റിപ്പോർട്ട് ചെയ്തിരുന്നു. ഹിയറിങ്ങിൽ അരുൺ ഫെയർ ലാൻഡ് രജിസ്റ്റർ, കോറിലേഷൻ സ്റ്റേറ്റ്മ​െൻറ്, വില്ലേജിലെ മുൻ സർവേ പുറമ്പോക്ക് രജിസ്റ്റർ, മുൻ സർവേ സ്കെച്ച് തുടങ്ങിയവയും ഹാജരാക്കി. ഇരുകൂട്ടരുടെയും വാദങ്ങൽ കേട്ടശേഷമാണ് നടപടികൾ പൂർത്തിയാക്കി റിപ്പോർട്ട് നൽകാൻ സർവേ ഡയറക്ടർക്ക് നിർദേശം നൽകിയത്. ഇക്കാര്യത്തിലെ ഉദ്യോഗസ്ഥതല വീഴ്ച അന്വേഷിക്കണമെന്നും ഉത്തരവിലുണ്ട്. ആർ. സുനിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.