വിതരണത്തിൽ കൃത്രിമം; കേന്ദ്ര ഏജൻസിയുടെ സഹായം തേടും

കൊല്ലം: സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്യേണ്ട ഉൽപന്നം കൃത്രിമം നടത്തി വിറ്റ സംഭവത്തിൽ നാഷനൽ ഡ്രഗ്സ് കൺട്രോൾ ബ്യൂറോയുടെ സഹായം തേടും. സംസ്ഥാന ഡ്രഗ്സ് കൺട്രോളർ നൽകിയ വിവരങ്ങൾ തൃപ്തികരമല്ലെന്നാണ് പൊലീസ് നിലപാട്. ഗവ. വിക്ടോറിയ ആശുപത്രിയിൽ ശസ്ത്രക്രിയ നൂലുകൾ വിൽക്കാൻ ശ്രമിച്ച സംഭവത്തിലാണ് ക്രമക്കേട് ആരോപണം. 'സർക്കാർ ഉപയോഗത്തിനു മാത്രം'എന്ന ഭാഗം വൈറ്റ്മാർക്കർ കൊണ്ട് മറച്ചിരിക്കുന്ന പാക്കറ്റുകളാണ് ഹരിയാനയിലെ വിതരണ കമ്പനി ഇവിടെ എത്തിച്ചത്. കമ്പനിയുടെ കോഴിക്കോട്ടെ വിതരണ കമ്പനിയിൽ നിന്ന് സർജിക്കൽ ഉൽപന്നങ്ങൾ പൊലീസ് പിടിച്ചെടുത്തിരുന്നു. ഹരിയാനയിലെ നിർമാണകമ്പനിയിലേക്ക് കത്തെഴുതി വിശദീകരണം തേടാനും പൊലീസ് തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.