വ്യാജ പാസിലൂടെ കരമണ്ണ് കടത്ത്; ഒളിവിലായിരുന്ന ജിയോളജിസ്​റ്റ്​ അറസ്​റ്റിൽ

(ചിത്രം) കരുനാഗപ്പള്ളി: പാസിൽ കൃത്രിമം കാണിച്ച് കരമണ്ണ് കടത്തിയ കേസിൽ ഒളിവിലായിരുന്ന ജിയോളജിസ്റ്റിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മുൻ ജില്ല ജിയോളജിസ്റ്റ് തിരുവനന്തപുരം അനന്തപത്മം വീട്ടിൽ ഡോ. സജികുമാറിനെയാണ് കരുനാഗപ്പള്ളി എ.സി.പി ബി. വിനോദി​െൻറ നേതൃത്വത്തിൽ എറണാകുളത്തെ ലോഡ്ജിൽനിന്ന് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞവർഷം ഒക്ടോബർ, നവംബർ മാസങ്ങളിൽ വ്യാജ പാസ് ഉപയോഗിച്ച് മണ്ണ് കടത്തിയവരെ പാരിപ്പള്ളി പൊലീസ് പിടികൂടിയിരുന്നു. കായംകുളത്തെ വൈദ്യുതിനിലയം പദ്ധതിക്ക് അനുവദിച്ച പാസുകളുടെ മറവിലാണ് കരമണ്ണ് കടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇതുമായി ബന്ധമുള്ള പ്രതികളെ പിടികൂടിയതിലൂടെയാണ് അന്വേഷണം ജില്ല ജിയോളജിസ്റ്റിൽ എത്തിയത്. ഇയാൾക്കെതിരെ അന്ന് വകുപ്പുതല നടപടി മാത്രമാണ് സ്വീകരിച്ചത്. ഡോ. സജികുമാർ മുൻകൂർ ജാമ്യത്തിന് നാലുതവണ ഹൈകോടതിയെ സമീപിച്ചെങ്കിലും കിട്ടിയില്ല. സിറ്റി പൊലീസ് കമീഷണർ പ്രത്യേക ടീമുകളെ ഒഴിവാക്കി കരുനാഗപ്പള്ളി എ.സി.പി വിനോദ്കുമാറിന് അന്വേഷണചുമതല നൽകി. 13 പ്രതികളിൽ ആറുപേർ നേരത്തെ പിടിയിലായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.