മാലിന്യപ്ലാൻറ്​: പഞ്ചായത്ത് പ്രസിഡൻറിനുനേരെ കരിങ്കൊടി പ്രതിഷേധം

പാലോട്: പെരിങ്ങമ്മല ജില്ല കൃഷി തോട്ടത്തിൽ മാലിന്യപ്ലാൻറ് സ്ഥാപിക്കുന്നതിനെതിരെ കരിങ്കൊടി പ്രതിഷേധം. പഞ്ചായത്ത് സംഘടിപ്പിച്ച സ്പോർട്സ് ടീം രൂപവത്കരണ യോഗസ്ഥലത്തേക്കാണ് പ്രതിഷേധക്കാർ കരിങ്കൊടിയുമായി എത്തിയത്. പ്ലാൻറിനെതിരെ പ്രമേയം പാസാക്കാത്തതിനാൽ പഞ്ചായത്ത് പ്രസിഡൻറിനെയും വൈസ് പ്രസിഡൻറിനെയും കരിങ്കൊടി കാണിച്ചു. പ്രമേയം പാസാക്കുന്നതുവരെ പഞ്ചായത്തിലെ എല്ലാ പരിപാടികളിലും പ്രതിഷേധം നടത്തുമെന്ന് സമരക്കാർ പറഞ്ഞു. സുധീർ ഇരുമ്പ് കട, അസീം പള്ളിവിള, ഷഫീക്ക് പെരിങ്ങമ്മല, അനീഷ് ജഗു, അൻസാരി കൊച്ചുവിള, മൈലകുന്ന് രവി, അൻഷാദ്, സൈഫുദ്ദീൻ, ഹാമീം മുഹമ്മദ്, നിസാം മൈലകുന്ന് എന്നിവർ നേതൃത്വം പ്രതിഷേധത്തിന് നേതൃത്വം നൽകി. ഇടിഞ്ഞാർ വാർഡിൽ മാലിന്യപ്ലാൻറ് വിരുദ്ധ വാർഡ് സഭ രൂപവത്കരിച്ചു. ആക്ഷൻ കൗൺസിൽ ചെയർമാൻ നിസാർ മുഹമ്മദ് സുൽഫി അധ്യക്ഷത വഹിച്ചു. കെ.സി. സോമരാജൻ, എം.കെ. സലീം, എച്ച്. മോഹൻകുമാർ, ഷിറാസ് ഖാൻ, സരസ്വതി, താന്നിമൂട് സതീശൻ എന്നിവർ സംസാരിച്ചു. ചെയർമാനായി എച്ച്. മോഹൻകുമാറിനെയും കൺവീനറായി കെ. ജോൺ ഫിലിപ്പിനെയും ട്രഷററായി സലീമിനെയും തെരഞ്ഞെടുത്തു. ദൈവപ്പുര വാർഡ് സഭ മെംബർ പള്ളിവിള സലീമി​െൻറ അധ്യക്ഷതയിൽ കൂടി. ആക്ഷൻ കൗൺസിൽ നേതാവ് മഹാസേനൻ ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.