ബലിതർപ്പണ കേന്ദ്രങ്ങളിൽ കർശന പ്ലാസ്​റ്റിക് നിരോധനം

തിരുവനന്തപുരം: ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ കർശന പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തി ഉത്തരവായി. ശംഖുംമുഖം, അരുവിക്കര, അരുവിപ്പുറം, തിരുവല്ലം, വർക്കല പാപനാശം എന്നിവിടങ്ങളിൽ 10ന് ഉച്ചക്ക് 12 മുതൽ 12ന് ഉച്ചക്ക് 12 വരെ പരിസര മലിനീകരണം, പാരിസ്ഥിതിക ആരോഗ്യപ്രശ്‌നങ്ങൾ, പൊതുജനാരോഗ്യം, നീർച്ചാലുകൾ തടസപ്പെടുത്തൽ, ജലസ്രോതസ്സുകൾ മലിനമാക്കൽ എന്നിവയുണ്ടാക്കുന്ന പേപ്പർ കപ്പ്, പ്ലേറ്റ്, പ്ലാസ്റ്റിക് കുപ്പികൾ, തെർമോകോൾ പാത്രങ്ങൾ, അലുമിനിയം ഫോയിൽ, ടെട്രാപാക്കുകൾ, മൾട്ടിലെയർ പാക്കിങ് ആഹാരപദാർഥങ്ങൾ, പ്ലാസ്റ്റിക് ബാഗുകൾ, പ്ലാസ്റ്റിക്, പ്ലാസ്റ്റിക് അനുബന്ധ വസ്തുക്കൾ എന്നിവ നിരോധിച്ചുകൊണ്ട് കലക്ടർ ഡോ. കെ. വാസുകി ഉത്തരവിട്ടു. ഇത് ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും. വർക്കല പാപനാശത്ത് ബലിതർപ്പണത്തിനെത്തുന്നവർ കിളിത്തട്ട് മുക്ക്, ആൽത്തറമുക്ക് ജങ്ഷൻ, വാവുകടചന്ത, പടിഞ്ഞാറേഗോപുരം, കൊച്ചുവിള എന്നിവിടങ്ങളിലൂടെ പ്ലാസ്റ്റിക് സാധനങ്ങളുമായി എത്തുന്നതും നിരോധിച്ചിട്ടുണ്ട്. രാമായണങ്ങളുടെ പ്രദർശനം എട്ടിന് തിരുവനന്തപുരം: സംസ്ഥാന ആർക്കൈവ്‌സ് വകുപ്പിൽ സൂക്ഷിച്ച താളിയോലകളിലും പുസ്തകത്തിലുമുള്ള വിവിധ രാമായണങ്ങളുടെ പ്രദർശനം ഈ മാസം എട്ടിന് ആർക്കൈവ്‌സ് വകുപ്പ് ഡയറക്ടറേറ്റിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. അതോടനുബന്ധിച്ച് സ്വകാര്യ വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവരുടെ പക്കലുള്ള അപൂർവങ്ങളായ താളിയോലകൾ ആർക്കൈവ്‌സ് വകുപ്പ് സൗജന്യമായി സംരക്ഷിച്ചുനൽകുമെന്നും ഡയറക്ടർ പി. ബിജു അറിയിച്ചു. ഫോൺ: 8304999478.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.