കൊലപാതക ശ്രമക്കേസ്​ പ്രതി ഗുണ്ടാ നിയമപ്രകാരം പിടിയിൽ

തിരുവനന്തപുരം: നിരവധി മാല മോഷണം, പിടിച്ചുപറി, കൊലപാതക ശ്രമക്കേസുകളിലെ പ്രതി ഗുണ്ടാ നിയമപ്രകാരം പിടിയിൽ. പാങ്ങോട് ചിറ്റാറ്റിൻകര ഈയം വിളകുളത്തിന് സമീപം പണയിൽ വീട്ടിൽനിന്ന് ഇപ്പോൾ കുന്നുകുഴി ബാർട്ടൺഹിൽ ടി.സി 12/867ൽ താമസിക്കുന്ന ജ്യോതിഷിനെയാണ് (29) ഷാഡോ പൊലീസ് പിടികൂടിയത്. മ്യൂസിയം പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഒട്ടേറെ മാല പൊട്ടിക്കൽ, കൊലപാതക ശ്രമക്കേസിലെ പ്രതിയായ ജ്യോതിഷ് ഓരോ കുറ്റകൃത്യത്തിനുശേഷവും ജയിലിൽ നിന്നിറങ്ങി തുടരെ കുറ്റകൃത്യത്തിലേർപ്പെട്ട് വരികയാണെന്ന് പൊലീസ് പറഞ്ഞു. മേയ് 17ന് രാത്രി ബാർട്ടൺഹിൽ ഭഗവതി ക്ഷേത്രത്തിന് സമീപം ഇയാളും സംഘവും മനു എന്നയാളെ വാൾകൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്, നാലുപേരെ മരാകയുധങ്ങൾകൊണ്ട് ആക്രമിച്ച കേസ്, ബൈക്ക് ഓടിക്കാൻ കൊടുക്കാത്തതിലുള്ള വിരോധം മൂലം ശരത് എന്നയാളെ ദേഹോപദ്രവം ഏൽപിച്ച കേസ്, ബാർട്ടൺഹിൽ സ്വദേശി ബിജുവിനെ ആക്രമിച്ച കേസുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു. സിറ്റി പൊലീസ് കമീഷണർ പി. പ്രകാശി​െൻറ നിർദേശപ്രകാരം ഡി.സി.പി ആദിത്യയുടെ മേൽനോട്ടത്തിൽ കൺേട്രാൾ റൂം എ.സി വി. സുരേഷ്കുമാർ, മ്യൂസിയം സി.ഐ പ്രശാന്ത്, ഷാഡോ എസ്.ഐ സുനിൽലാൽ, എ.എസ്.ഐ അരുൺകുമാർ എന്നിവർ ഉൾപ്പെട്ട സംഘമാണ് അറസ്റ്റിന് നേതൃത്വം നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.