ജില്ലആശുപത്രി കവാടം കെട്ടിയടക്കുന്നതിൽ പ്രതിഷേധം

കൊല്ലം: ആശുപത്രി വികസനത്തി​െൻറ ഭാഗമായി ജില്ല ആശുപത്രിയിലെ രണ്ട് പ്രവേശന കവാടങ്ങളിൽ ഒന്ന് കെട്ടിയടക്കുന്നതിൽ പ്രതിഷേധം; ചർച്ചക്കൊടുവിൽ പ്രശ്നം പരിഹരിച്ചു. വ്യാഴാഴ്ച ഉച്ചക്കാണ് സംഭവം. മെയിൻറോഡിൽ നിന്ന് ആശുപത്രിയിലേക്ക് പ്രവേശിക്കുന്ന ഇടതുവശത്തെ കവാടമാണ് കെട്ടിയടച്ചത്. ഇതിനെതിനെ പ്രതിഷേധവുമായെത്തിയ ഓട്ടോ തൊഴിലാളികളും വ്യാപാരികളും നിർമാണം നിർത്തിവെപ്പിച്ചു. പ്രതിഷേധവുമായെത്തിയ ഡി.വൈ.എഫ്.ഐ ജില്ലകമ്മിറ്റി അംഗം പി.കെ. സുധീറി​െൻറ നേതൃത്വത്തിൽ ആശുപത്രി സൂപ്രണ്ട് പ്രീതി ജയിംസുമായി സംസാരിച്ചു. അടക്കുന്ന കവാടത്തിനുസമീപത്ത് ആളുകൾക്ക് വന്നുപോകാനായി പെഡൻഷ്യൽ ഗേറ്റ് സ്ഥാപിക്കുമെന്ന് സൂപ്രണ്ട് പറഞ്ഞു. പുതിയ ഒ.പി കൗണ്ടർ നിർമിക്കുന്നതി​െൻറ ഭാഗമായാണ് കവാടം കെട്ടിയടച്ചത്. നിലവിലെ കൗണ്ടറി​െൻറ സ്ഥലത്ത് രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ആധുനിക സൗകര്യങ്ങളോടെ ഇരിപ്പിടം സ്ഥാപിക്കും. കാഷ്വാലിറ്റി മാറ്റി സ്ഥാപിച്ചതോടെ കെട്ടിയടച്ച കവാടത്തി​െൻറ ആവശ്യകത കുറെഞ്ഞന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പുതിയ കാഷ്വാലിറ്റിക്ക് മുന്നിൽ റോഡിൽ നിന്ന് വഴിയുണ്ട്. മുൻവശത്ത് രണ്ട് പ്രവേശനകവാടം ഉള്ളത് ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നുെവന്നും ആശുപത്രി അധികൃതർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.