മണിക് റോയിയുടെ ആശ്രിതര്‍ക്ക് സര്‍ക്കാർ ധനസഹായം കൈമാറി

photo കൊല്ലം: അഞ്ചലില്‍ സദാചാരഗുണ്ടകളുടെ മര്‍ദനമേറ്റ് മരിച്ച ബംഗാള്‍ സ്വദേശി മണിക് റോയിയുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാറി​െൻറ ധനസഹായം തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ കൈമാറി. രണ്ടുലക്ഷം രൂപ മണിക് റോയിയുടെ ഭാര്യയുടെ ബംഗാളിലെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രഷറി മുഖേന അയച്ചതി​െൻറ രേഖ ആശ്രാമം െഗസ്റ്റ് ഹൗസില്‍ റോയിയുടെ ജ്യേഷ്ഠസഹോദരപുത്രന്‍ സൂര്യകുമാര്‍ റോയ്, ഭാര്യ നീലിമ, മകള്‍ മൊണാലിസ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. നിര്‍മാണതൊഴിലാളി ക്ഷേമനിധി ബോര്‍ഡി​െൻറ കുടിയേറ്റ തൊഴിലാളിക്ഷേമപദ്ധതിയിൽനിന്നാണ് തുക അനുവദിച്ചത്. മണിക് റോയിയുടെ മരണത്തിലേക്ക് നയിച്ച സംഭവങ്ങള്‍ സംസ്ഥാനത്തിനുതന്നെ അപമാനകരമാണെന്ന് മന്ത്രി പറഞ്ഞു. വിവിധ മേഖലകളില്‍ ജോലിചെയ്യുന്ന ഇതരസംസ്ഥാനക്കാരെ കേരളസമൂഹത്തി​െൻറ ഭാഗമായിത്തന്നെയാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. ഇവിടത്തെ തൊഴിലാളികൾക്കുള്ള എല്ലാ സംരക്ഷണനിയമങ്ങളും അവർക്കും ബാധകമാെണന്ന് മന്ത്രി കൂട്ടിച്ചേർത്തു. അഡിഷനല്‍ ലേബര്‍ കമീഷണര്‍ (വെല്‍ഫെയര്‍) ബിച്ചു ബാലന്‍, റീജനല്‍ ലേബര്‍ കമീഷണര്‍ പി.ആര്‍. ശങ്കര്‍, ജില്ല ലേബര്‍ ഓഫിസര്‍ എ. ബിന്ദു, ജില്ല ലേബര്‍ ഓഫിസര്‍ (എന്‍ഫോഴ്‌സ്‌മ​െൻറ്) ടി.ആര്‍. മനോജ്കുമാര്‍ എന്നിവര്‍ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.