കൊല്ലം: അഞ്ച് വർഷം മുമ്പ് അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഗാർഹിക പീഡനക്കേസിൽ മൊഴി നൽകാെനത്തിയ റിട്ട. എസ്.ഐയെ കേസിലെ പ്രതി കൈയേറ്റംചെയ്തതിൽ കേരള പൊലീസ് പെൻഷനേഴ്സ് അസോസിയേഷൻ പ്രതിഷേധിച്ചു. ഇത്തരം സംഭവങ്ങൾ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കും. കേസ് നടത്തിപ്പിനും സുഗമമായ നടത്തിപ്പിനും തടസ്സമാകും. റിട്ട.എസ്.ഐ ആർ. രവീന്ദ്രനാഥിെൻറ മൊഴിയുടെ അടിസ്ഥാനത്തിൽ വെസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ ഹൈകോടതി രജിസ്ട്രാർക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയെന്ന് അസോസിയേഷൻ സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.