റാങ്ക്​ ലിസ്​റ്റ്​ കാലാവധി നീട്ടൽ: സുപ്രീംകോടതിയെ സമീപിക്കുന്നത്​ ഉദ്യോഗാർഥികളുടെ ഗുണത്തിന്​ -പി.എസ്​.സി ചെയർമാൻ

കൊല്ലം: വിവിധ റാങ്ക് ലിസ്റ്റുകളിലുള്ളവർ ഹൈകോടതിയെ സമീപിച്ച് കാലാവധി നീട്ടുന്ന പ്രവണതക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നത് മുഴുവൻ ഉദ്യോഗാർഥികളുടെയും അവകാശസംരക്ഷണത്തിനെന്ന് പി.എസ്.സി ചെയർമാൻ. പി.എസ്.സി പിന്തുടരുന്ന രീതികളിൽ ഉറച്ചുനിൽക്കേണ്ടത് കമീഷ​െൻറ ബാധ്യതയാണെന്നും ചെയർമാൻ എം.കെ. സക്കീർ അഭിപ്രായപ്പെട്ടു. കൊല്ലത്ത് മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈബ്രേറിയൻ ഗ്രേഡ് രണ്ട് പരീക്ഷയുടെ ചോദ്യങ്ങൾ തയാറാക്കിയതിൽ പിഴവുണ്ടായി. ഉത്തരവാദിയായ അധ്യാപകനെതിരെ കേസെടുക്കുകയും പരീക്ഷ റദ്ദാക്കുകയും ചെയ്തു. യൂനിവേഴ്സിറ്റി നൽകിയ അധ്യാപക ഫാക്കറ്റിയിൽനിന്നാണ് ചോദ്യം തയാറാക്കുന്ന പാനലിനെ െതരഞ്ഞെടുത്തത്. പി.എസ്.സി മേഖല ഓഫിസുകളിൽ ഭിന്നശേഷിക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കും. ഭിന്നശേഷിക്കാരെ മുകളിലെ നിലയിലേക്ക് പടികയറ്റി വിടുന്നത് മനുഷ്യാവകാശലംഘനമാണ്. അവർക്ക് അനുയോജ്യമാ‍യ സൗകര്യം എല്ലായിടത്തും നടപ്പാക്കും. കൊല്ലം ജില്ലയിൽ പി.എസ്.സി ഓഫിസ് സമുച്ചയത്തിന് 37 സ​െൻറ് സർക്കാർ പുറമ്പോക്ക് ഭൂമി വിട്ടുകിട്ടുന്ന കാര്യത്തിൽ തീരുമാനമായിട്ടുണ്ട്. പുതിയ ഓഫിസ് വരുന്നതോടെ ഓൺലൈൻ പരീക്ഷ കേന്ദ്രവും സജ്ജമാക്കും. 250 ഉദ്യോഗാർഥികൾക്കെങ്കിലും ഓൺലൈൻ പരീക്ഷ എഴുതാനുള്ള സൗകര്യമൊരുക്കും. സെപ്റ്റംബറോടെ സംസ്ഥാനത്തെ എല്ലാ പി.എസ്.സി ഓഫിസുകളിലും ഇ-വത്കരണം പൂർത്തിയാവുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.