ജാലകം... കേരള

സ്പോട്ട് അഡ്മിഷൻ മാറ്റി തിരുവനന്തപുരം: ഗവൺമ​െൻറ്/എയ്‌ഡഡ് കോളജുകളിൽ ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട് ഒന്നിന് നടത്താനിരുന്ന സ്പോട്ട് അഡ്മിഷൻ ആറിലേക്ക് മാറ്റി. ഒമ്പതു മുതൽ ഉച്ചക്ക് 12 വരെ കോളജുകളിൽ രജിസ്ട്രേഷൻ നടത്താം. അന്ന് മൂന്നിന് സർവകലാശാല റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തും. ഏഴ്, എട്ട് തീയതികളിൽ പ്രവേശനമില്ല. ഒമ്പത്, 10 തീയതികളിൽ കോളജുകളിൽ പ്രവേശനം നടക്കും. ഐ.എച്ച്.ആർ.ഡി കോളജ് ബിരുദ പ്രവേശനം യു.ഐ.ടി/സ്വാശ്രയ/ഐ.എച്ച്.ആർ.ടി കോളജ് പ്രവേശനത്തിന് ആറിന് 12 വരെ ഓൺലൈൻ അപേക്ഷയുടെ പ്രിൻറൗട്ട് കോളജുകളിൽ സമർപ്പിച്ച് രജിസ്‌ട്രേഷൻ നടത്താം. അന്ന് മൂന്നിന് റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തും. കോളജുകളിൽ 10 വരെ പ്രവേശനം നടക്കും. പരീക്ഷ ഫലം മൂന്നാം സെമസ്റ്റര്‍ ബി.എ (എഫ്.ഡി.പി.സി.ബി.സി.എസ്-2013 അഡ്മിഷന്‍ മുതല്‍ 2015 അഡ്മിഷന്‍ വരെ) പരീക്ഷ ഫലം വെബ്‌സൈറ്റില്‍. സൂക്ഷ്മപരിശോധനക്കും പുനര്‍മൂല്യനിർണയത്തിനും 29 വരെ അപേക്ഷിക്കാം. മൂന്നാം സെമസ്റ്റര്‍ ബി.എ ഓണേഴ്‌സ് ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചര്‍ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്കും പുനര്‍മൂല്യനിർണയത്തിനും 20 വരെ അപേക്ഷിക്കാം. മൂന്നാം സെമസ്റ്റര്‍ എം.എസ്സി. കെമിസ്ട്രി, എം.എസ്സി. അനലിറ്റിക്കല്‍ കെമിസ്ട്രി, എം.എസ്സി. അപ്ലൈഡ് കെമിസ്ട്രി, എം.എസ്സി മാത്‌സ്, എം.എസ്സി ബയോടെക്‌നോളജി, എം.എസ്സി മെഡിസിനല്‍ കെമിസ്ട്രി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. അഞ്ചാം സെമസ്റ്റര്‍ ബി.ടെക് പാര്‍ട്ട്-ടൈം റീസ്ട്രക്‌ചേര്‍ഡ് (2013 സ്‌കീം) പരീക്ഷ ഫലം വെബ്‌സൈറ്റില്‍. സമ്പര്‍ക്ക ക്ലാസ് മാറ്റി വിദൂരവിദ്യാഭ്യാസ വിഭാഗം എല്ലാ സ​െൻററുകളിലും അഞ്ചിന് നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ ക്ലാസ് 12ലേക്ക് മാറ്റി. മേഴ്‌സി ചാന്‍സ് പരീക്ഷ മൂന്നാം സെമസ്റ്റര്‍ എം.ടെക് ഫുള്‍ടൈം (2013 സ്‌കീം സപ്ലിമ​െൻററി), അഞ്ചാം സെമസ്റ്റർ എം. ടെക് (2013 സ്‌കീം സപ്ലിമ​െൻററി), മൂന്നാം സെമസ്റ്റര്‍ എം.ടെക് (ഫുള്‍ടൈം/പാര്‍ട്ട് ടൈം) 2008 സ്‌കീം മേഴ്‌സി ചാന്‍സ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഏഴു വരെയും 50 രൂപ പിഴയോടെ 13 വരെയും 125 രൂപ പിഴയോടെ 18 വരെയും അപേക്ഷിക്കാം. സെപ്റ്റംബര്‍ അഞ്ചിന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ ബി.എ.എസ്.എൽ.പി (സി.ബി.സി.എസ്.എസ്. സ്ട്രീം) ഡിഗ്രി പരീക്ഷക്ക് ഫീസ് പിഴ കൂടാതെ 13 വരെയും 50 രൂപ പിഴയോടെ 16 വരെയും 125 രൂപ പിഴയോടെ 18 വരെയും അപേക്ഷിക്കാം. ബി.എ പുനഃപരീക്ഷ മേയ് 17ന് ഗവ. സംസ്‌കൃത കോളജ് പരീക്ഷാകേന്ദ്രമായി നടന്ന മൂന്നാം വര്‍ഷ ബി.എ (ആന്വല്‍ സ്‌കീം) സോഷ്യോളജി മെയിൻ-ഇന്ത്യന്‍ സൊസൈറ്റി പ്രോബ്ലംസ് ആൻഡ് ചലഞ്ചസ് (മെയിന്‍ പേപ്പർ- 4)​െൻറ പുനഃപരീക്ഷ നാലിന് രാവിലെ 9.30 മുതല്‍ 12.30 വരെ ഗവ. സംസ്‌കൃത കോളജ് കേന്ദ്രമായി നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.