സി.പി.​െഎ റെഡ്​ വളൻറിയർ മാർച്ച്​ ഇന്ന്​

കൊല്ലം: സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസിന് സമാപനം കുറിച്ച് ഞായറാഴ്ച ലക്ഷം പേർ അണിനിരക്കുന്ന റെഡ് വളൻറിയർ മാര്‍ച്ച് നടക്കും. മാര്‍ച്ചിന് പുറമേ, പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും നഗരത്തിലേക്ക് ഒഴുകിയെത്തും. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംഘടനാപാടവവും കെട്ടുറപ്പും ദര്‍ശിക്കുന്ന മാര്‍ച്ചിനായിരിക്കും നഗരം സാക്ഷ്യം വഹിക്കുക. ചുവപ്പ് വളൻറിയര്‍മാരുടെ മാര്‍ച്ച് കേൻറാണ്‍മ​െൻറ് മൈതാനിയില്‍നിന്നാരംഭിച്ച് ചിന്നക്കട- ആശ്രാമം റോഡ് വഴി ആശ്രാമം മൈതാനത്ത് സമാപിക്കും. തുടര്‍ന്ന് ചന്ദ്രപ്പന്‍നഗറിലെ ചെങ്കോട്ടയില്‍ നടക്കുന്ന പൊതുസമ്മേളനത്തെ പാര്‍ട്ടി നേതാക്കള്‍ അഭിസംബോധന ചെയ്യും. സംസ്ഥാനത്തെ തെക്കൻ ജില്ലകളിൽനിന്നുള്ളവരാണ് മാർച്ചിൽ അണിനിരക്കുക. ചുവപ്പു വളൻറിയര്‍മാരുടെ മാര്‍ച്ച് കൃത്യം 2.30ന് ആരംഭിക്കും. അനൗണ്‍സ്‌മ​െൻറ് വാഹനം, ഗായകസംഘം, തുറന്ന വാഹനത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി, പരേഡ് ലീഡര്‍, ബാൻഡ്സംഘം, വളൻറിയര്‍മാര്‍ എന്ന ക്രമത്തില്‍ അണിനിരക്കും. മാര്‍ച്ചിന് മുന്നില്‍ ലാത്തിയേന്തിയ വളൻറിയര്‍മാര്‍ മൂന്നു വരിയായും അതിനുശേഷം ആറു വരിയായും അണിനിരക്കും. എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകള്‍ എന്ന ക്രമത്തിലാകും മാര്‍ച്ച്. ആതിഥേയരായ കൊല്ലം ഒടുവിലായി അണിനിരക്കും. കൊല്ലം ജില്ലയില്‍നിന്നുള്ള റെഡ്‌വളൻറിയര്‍മാർ ഉച്ചക്ക് 12ന് മുമ്പ് കേൻറാണ്‍മ​െൻറ് മൈതാനിയില്‍ എത്തും. മറ്റ് ജില്ലകളില്‍നിന്നുള്ള വളൻറിയര്‍മാര്‍ ലാല്‍ബഹദൂര്‍ സ്റ്റേഡിയം, ക്യു.എ.സി ഗ്രൗണ്ട്, ക്യു.എ.സി റോഡ് എന്നിവിടങ്ങളിൽ കേന്ദ്രീകരിക്കും. മാര്‍ച്ച് ആരംഭിക്കുന്ന സ്ഥലത്ത് പാര്‍ക്കിംഗ് അനുവദിക്കിെല്ലന്ന് സംഘാടക സമിതി അറിയിച്ചു. ഉച്ചഭക്ഷണവും കുടിവെള്ളവും വാഹനത്തില്‍ കരുതണം. വോളണ്ടിയര്‍മാരെ ഇറക്കിയതിനുശേഷം വാഹനങ്ങള്‍ അവരവര്‍ക്ക് നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യണം. കൊല്ലം ജില്ലയില്‍ നിന്നുള്ള വാഹനങ്ങള്‍ ആശ്രാമം ഗസ്റ്റ് ഹൗസ് അങ്കണത്തിലും പരിസരപ്രദേശങ്ങളിലും, മറ്റ് ജില്ലകളില്‍നിന്നുള്ള വാഹനങ്ങള്‍ ആശ്രാമം മൈതാനിയില്‍ സ്റ്റേജിന് പിറകിലായും പാര്‍ക്ക് ചെയ്യണം. മാര്‍ച്ചിനിടയില്‍ നാല് സ്ഥലങ്ങളില്‍ കുടിവെള്ള വിതരണത്തിനുള്ള സംവിധാനമുണ്ടാകും. കേൻറാണ്‍മ​െൻറ് മൈതാനം, ഈസ്റ്റ് പൊലീസ് സ്റ്റേഷന് സമീപം, ചിന്നക്കട എം.എന്‍ സ്മാരകത്തിന് സമീപം, ആശ്രാമം മൈതാനം എന്നിവിടങ്ങളിലായിരിക്കും കുടിവെള്ളം ലഭ്യമാകുന്നത്. പരേഡില്‍ പങ്കെടുക്കുന്ന മുഴുവന്‍ പേർക്കും രാത്രി ഭക്ഷണം പൊതിയായി നല്‍കും. കേൻറാണ്‍മ​െൻറ് മൈതാനം, ആശ്രാമം മൈതാനം എന്നിവിടങ്ങളില്‍ ടോയ്‌െലറ്റ് സൗകര്യം ഉണ്ടായിരിക്കും. ആശ്രാമം മൈതാനിയില്‍ സ്റ്റേജിന് സമീപം ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കും. ദീപാലംകൃതമായി ആശ്രാമം മൈതാനം കൊല്ലം: സി.പി.ഐയുടെ 23-ാം കോണ്‍ഗ്രസി​െൻറ സമാപന സമ്മേളനം നടക്കുന്ന ആശ്രാമം മൈതാനം ദീപാലംകൃതമായി. ദീപങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വൈകീട്ട് നിര്‍വഹിച്ചു. അഞ്ച് ലക്ഷം വാട്‌സില്‍ ഒരുക്കുന്ന ദീപക്കാഴ്ച നഗരത്തില്‍ ഇതാദ്യമാണ്. അണ്ടര്‍ഗ്രൗണ്ട് കേബിള്‍ ഉപയോഗിച്ചാണ് വൈദ്യുതിബന്ധം സ്ഥാപിച്ചിട്ടുള്ളത്. ആയിരത്തിലധികം ഫ്ലഡ്‌ൈലറ്റുകള്‍ പ്രകാശിക്കും. കൂടാതെ, എല്‍.ഇ.ഡി ലൈറ്റുകളും പാര്‍ലൈറ്റുകളും പ്രകാശിക്കും. 60 അടി പൊക്കത്തില്‍ ഒരുക്കിയിട്ടുള്ള ചെങ്കോട്ടയും സ്റ്റേജും വര്‍ണപ്രഭയില്‍ മുങ്ങും. അസീസ് സൗണ്ട്‌സ് ആണ് ഈ വര്‍ണപ്രപഞ്ചം സൃഷ്ടിക്കുന്നത്. സലിമും ആര്‍. സോമന്‍പിള്ളയുമാണ് ലൈറ്റ് ആൻഡ് സൗണ്ട് കമ്മിറ്റിയുടെ ഭാരവാഹികള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.