കവടിയാറിൽ ഹൈടെക് നിരീക്ഷണ കാമറകളുമായി പൊലീസ്​

തിരുവനന്തപുരം: നഗരത്തി​െൻറ സുരക്ഷ വർധിപ്പിക്കാനും വാഹനാപകടങ്ങളും കുറ്റകൃത്യങ്ങളും കുറക്കാനുമായി കവടിയാർ മുതൽ വെള്ളയമ്പലം വരെയുള്ള പ്രധാന നഗരവീഥിയിലെ സ്ഥലങ്ങളായ രാജ്ഭവൻ, മൻമോഹൻ ബംഗ്ലാവ് ജങ്ഷൻ, ട്രിവാൺട്രം ടെന്നീസ് ക്ലബ് എന്നീ സ്ഥലങ്ങളിൽ ഹൈടെക് നിരീക്ഷണം. മേഖലയിൽ സ്ഥാപിച്ച രണ്ട് ഡോം കാമറകളും എട്ട് ഫിക്സഡ് ടൈപ്പ് ബുള്ളറ്റ് കാമറകളും ഉൾപ്പെടെ 10 ആധുനിക ഹൈ റസല്യൂഷൻ ഐ.പി കാമറകൾ വെള്ളിയാഴ്ച മുതൽ പ്രവർത്തനക്ഷമമായതോടെ പൊലീസ് കൺേട്രാൾ റൂം നിരീക്ഷണ കാമറകളുടെ എണ്ണം 233 ആയി. വാഹനാപകടങ്ങളും കുറ്റകൃത്യങ്ങളും കുറയുന്നതിനൊപ്പം ലഹരി ഉപയോഗിക്കുന്ന യുവാക്കളെയും മത്സര ഓട്ടം നടത്തുന്ന വാഹനങ്ങളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരികയാണ് ലക്ഷ‍്യം. ഇക്കാര്യത്തിനായി മോട്ടോർ വാഹന വകുപ്പും നിരീക്ഷണ - റഡാർ കാമറകൾ സ്ഥാപിച്ചിട്ടുണ്ട് -കൺേട്രാൾ റൂമിനായി അനലോഗ് കാമറകളാണ് കെൽേട്രാൺ മുമ്പ് സ്ഥാപിച്ചിരുന്നത്. എന്നാൽ, ആദ്യമായാണ് ഇത്തരത്തിലുള്ള ഹൈ റെസല്യൂഷൻ ഐ.പി കാമറകൾ പൊലീസിനായി കെൽേട്രാൺ സ്ഥാപിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.