വ്യാജരേഖ ചമച്ച് പണം തിരിമറി​; കുറ്റക്കാർക്ക്​ തടവും പിഴയും

തിരുവനന്തപുരം: കോട്ടയം പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വ്യാജ വൗച്ചറുകളും ബില്ലുകളും ഹാജരാക്കി 4,43,692 രൂപ തട്ടിയ കേസിൽ പ്രതികളെ കോടതി ശിക്ഷിച്ചു. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ മുൻ യു.ഡി ക്ലർക്കായ പി. മുഹമ്മദ് ഷെരീഫിനെ മൂന്നുവർഷം കഠിന തടവിനും 10,000 രൂപ പിഴ അടയ്ക്കാനും ഇലക്ട്രോണിക് കമ്പനിയായ സെൽട്രോണിക്സ് ഉടമകളായ ഫിറോസ് ഖാനെയും ഭാര്യ ഷാനവാസ് ബീഗത്തെയും ഒരു വർഷം തടവിനുമാണ് കോട്ടയം വിജിലൻസ് കോടതി ശിക്ഷിച്ചത് .1998ൽ ഇലക്ട്രോണിക് ലാബിലേക്ക് വാങ്ങിയ ഉപകരണങ്ങൾ 2002ൽ വീണ്ടും പുതുതായി വാങ്ങിയതാണെന്ന് കാണിച്ച് പണം തട്ടിയെന്നാണ് കേസ്. കോട്ടയം വിജിലൻസ് യൂനിറ്റ് മുൻ ഡിവൈ.എസ്.പി സി.എ. ഡൊമിനിക് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് മുൻ ഡിവൈ.എസ്.പി പി. കൃഷ്ണകുമാറാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ ലീഗൽ അഡ്വൈസർ രാജ്‌മോഹൻ ആർ. പിള്ള ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.