പിക്​^അപ് ഒാട്ടോ ഇടിച്ച് വഴിയരികിൽനിന്ന രണ്ടുപേർക്ക് പരിക്ക്

പിക്-അപ് ഒാട്ടോ ഇടിച്ച് വഴിയരികിൽനിന്ന രണ്ടുപേർക്ക് പരിക്ക് കോവളം: വിഴിഞ്ഞത്ത് നിയന്ത്രണംവിട്ട പിക്-അപ് ഒാട്ടോ ഇടിച്ച് വഴിയരികിൽനിന്ന രണ്ടുപേർക്ക് പരിക്കേറ്റു. വിഴിഞ്ഞം മുഹ്യിദ്ദീൻ പള്ളിയിലെ മുഅദ്ദിൻ നൗഫൽ (23), ഷഫീഖ് മൗലവി (24) എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച ഉച്ചക്ക് രണ്ടോടെ ആഴാകുളത്തായിരുന്നു അപകടം. നൗഫലും ഷഫീഖും സഞ്ചരിച്ച ബൈക്കി​െൻറ ഹോൺ പ്രവർത്തിക്കാത്തതിനെ തുടർന്ന് ആഴാകുളത്തിന് സമീപത്തെ വർക്ഷോപ്പിൽ ബൈക്ക് നൽകിയശേഷം റോഡരികിൽ മാറി നിൽക്കുന്നതിനിടെ വിഴിഞ്ഞം ഭാഗത്ത് നിന്നെത്തിയ പിക്-അപ് ഓട്ടോ നിയന്ത്രണംവിട്ട് സമീപത്തെ ബൈക്കുകളെയും ഇവരെ രണ്ടുപേരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ഷഫീഖ് മൗലവിയുടെ തലക്കും കൈക്കും സാരമായി പരിക്കേറ്റു. നൗഫലിന് കാലിലാണ് പരിക്കേറ്റത്. ഇരുവരെയും ആദ്യം ജനറൽ ആശുപത്രിയിലും അവിടെനിന്ന് വിദഗ്ധ ചികിത്സക്കായി നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൈതമുക്ക് സ്വദേശി ഓടിച്ചിരുന്ന, കുപ്പിവെള്ളവുമായി എത്തിയ പിക്-അപ് ഒാേട്ടായാണ് അപകടം സൃഷ്ടിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.