പത്തനാപുരത്ത്​ നിരവധിപേർക്ക്​ പേപ്പട്ടിയുടെ കടിയേറ്റു

പത്തനാപുരം: മേഖലയിലെ വിവിധ ഭാഗങ്ങളില്‍ വീണ്ടും പേപ്പട്ടി ആക്രമണം. നിരവധിപേർക്ക് പരിക്കേറ്റു. പിടവൂർ, പഴഞ്ഞിക്കടവ്, പുളിവിള, പട്ടാഴി ഭാഗങ്ങളിലാണ് വ്യാഴാഴ്ച പേപ്പട്ടി ആക്രമണമുണ്ടായത്. പിടവൂർ പടിഞ്ഞാറ്റിൻകരയിൽ അനന്ദു, പിതാവ് അനിൽകുമാർ, മംഗലത്ത് പുത്തൻവീട്ടിൽ അംബുജാക്ഷി, ഈട്ടിക്കുട്ടത്തിൽ അനൂപ്, മണ്ടയ്ക്കാട്ട് ഗിരീഷ് ഭവനിൽ വസന്ത, മുണ്ടക്കൽ വീട്ടിൽ സുധ, തേക്കുംകാട്ടിൽ വിജയൻപിള്ള എന്നിവർക്കാണ് പേപ്പട്ടിയുടെ കടിയേറ്റത്. ഇവരെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേപ്പട്ടിയെ നാട്ടുകാർ തല്ലിക്കൊന്നു. ഒരാഴ്ച മുമ്പും ഇവിടെ നിരവധിയാളുകള്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.