​െഗസ്​റ്റ്​ അധ്യാപക ഒഴിവ്

പുനലൂർ: പത്തനാപുരം കുരിയോട്ടുമല അയ്യങ്കാളി മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളജിൽ ഇംഗ്ലീഷ്, ഇക്കണോമിക്സ്, കോമേഴ്സ്, ഫിസിക്സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്കൽ എജുക്കേഷൻ, മലയാളം, സംസ്കൃതം, ഹിന്ദി, ജേണലിസം എന്നീ വിഷയങ്ങളിൽ ഗവ. െഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. യു.ജി.സി നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മേയ് 16 മുതൽ 23വരെ തിരുവനന്തപുരം വഞ്ചിയൂരുള്ള അയ്യങ്കാളി കൾച്ചറൽ ട്രസ്റ്റ് ഓഫിസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0475 2220555, 0471 2571700. താലൂക്ക് ആശുപത്രിയിൽ പുതിയ കെട്ടിടം നിർമിക്കുന്നതിൽ ക്രമക്കേടെന്ന് പരാതി പുനലൂർ: താലൂക്ക് ആശുപത്രിയിൽ പുതിയ ബഹുനില മന്ദിരം നിർമാണത്തി​െൻറ ആരംഭത്തിൽ തന്നെ ക്രമക്കേട് നടക്കുന്നതായി പരാതി. ഇത് സംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ പുനലൂർ വാളക്കോട് ലക്ഷ്മി മന്ദിരത്തിൽ എസ്. രജിരാജ് ചീഫ് സെക്രട്ടറിക്ക് പരാതിനൽകി. സർക്കാറി​െൻറ കിഫ്ബി പദ്ധതിയിൽപ്പെടുത്തി 68 കോടി ചെലവിലാണ് 10 നിലക്കുള്ള കെട്ടിടം നിർമിക്കുന്നത്. നിർമാണത്തിനായി മണ്ണ് നീക്കം ചെയ്യുന്നത് ജിയോളജി വകുപ്പി​െൻറ അനുമതിയില്ലാതെ മാനദണ്ഡം ലംഘിച്ചാണ്. നീക്കം ചെയ്യുന്ന മണ്ണ് സ്വകാര്യ വ്യക്തിയുടെ നിലം നികത്തുന്നതിന് ഉപയോഗിച്ചു. ഇത് പുനലൂർ വില്ലേജ് ഓഫിസറും സംഘവും പിടികൂടി തഹസീൽദാർക്ക് റിപ്പോർട്ട് നൽകി. എന്നാൽ, ഇതിനെതിരെ റവന്യൂ ജീവനക്കാരെ ആക്ഷേപിക്കാനാണ് ബന്ധപ്പെട്ടവർ മുതിർന്നത്. ഉന്നത അധികൃതരുടെ ഇടപെടലിനെ തുടർന്ന് പിഴ കൂടാതെ പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുകൊടുക്കുകയുണ്ടായി. നിർമാണത്തി​െൻറ തുടക്കത്തിൽ തന്നെ ഉണ്ടാകുന്ന വഴിവിട്ട പ്രവർത്തനങ്ങൾ തടഞ്ഞിെല്ലങ്കിൽ തുടർന്ന് വലിയ അഴിമതിക്ക് ഇടയാക്കുമെന്നതിനാൽ സംഭവം അന്വേഷിക്കുകയും ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്നും പരാതിയിൽ പറ‍യുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.