മൂന്നാഴ്ചക്കുള്ളിൽ പിടിയിലായത് 291 വാഹനങ്ങൾ, 2,16,500 രൂപ പിഴ ഈടാക്കി

തിരുവനന്തപുരം: ജില്ലയിൽ മോട്ടോർ വാഹന വകുപ്പ് മൂന്ന് ആഴ്ചക്കുള്ളിൽ നടത്തിയ വാഹന പരിശോധനയിൽ നിയമലംഘനം നടത്തിയ 291 വാഹനങ്ങൾക്ക് പിഴചുമത്തി. അമിത പ്രകാശമുള്ള ഹെഡ്‌ലൈറ്റ്, വിവിധ നിറങ്ങളിലുള്ള മറ്റ് ലൈറ്റുകൾ, അമിത ശബ്ദത്തിൽ സ്റ്റീരിയോയും ഹോണും എന്നിവ ഉപയോഗിച്ച വാഹനങ്ങൾക്കെതിരെയാണ് നടപടിയെടുത്തത്. ഇവരിൽനിന്ന് 2,16,500 രൂപ പിഴ ഈടാക്കിയതായും റീജനൽ ട്രാൻസ്‌പോർട്ട് ഓഫിസർ (ദക്ഷിണമേഖല) എം. സുരേഷ് അറിയിച്ചു. തളിര്: കർമപദ്ധതി രൂപവത്കരണം ഇന്ന് പാറശ്ശാലയിൽ തിരുവനന്തപുരം: സംസ്ഥാന കൃഷി വകുപ്പും ഹരിതകേരള മിഷനുമായി സഹകരിച്ച് പാറശ്ശാല നിയോജകമണ്ഡലത്തിൽ നടപ്പാക്കിവരുന്ന സമ്പൂർണ തരിശ് നിർമാർജന ജൈവകാർഷിക കർമപരിപാടിയുടെ (തളിര്) മണ്ഡലാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളുടെ ഏകോപനത്തിനായുള്ള കർമസമിതി രൂപവത്കരണവും പദ്ധതി രൂപരേഖാവതരണവും ശനിയാഴ്ച രാവിലെ 10ന് കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കുമെന്ന് സി.കെ. ഹരീന്ദ്രൻ എം.എൽ.എ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.