എസ്​.എസ്​.എൽ.സി ടാബുലേഷൻ പൂർത്തിയായി

*ഫലപ്രഖ്യാപനം മേയ് രണ്ടിനോ മൂന്നിനോ തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷ ടാബുലേഷന്‍ വ്യാഴാഴ്ച വൈകുന്നേരത്തോടെ പൂര്‍ത്തിയായി. മേയ് രണ്ടിനോ മൂന്നിനോ ഫലപ്രഖ്യാപനം നടത്താൻ കഴിയുന്നരീതിയിലാണ് നടപടികൾ പുരോഗമിക്കുന്നത്. കുട്ടികളുടെ രേഖപ്പെടുത്താത്ത മാർക്കുകൾ കണ്ടെത്തുന്ന നടപടികള്‍ വെള്ളിയാഴ്ച ഉച്ചയോടെ പൂര്‍ത്തിയാകും. ഇവ കൂട്ടിച്ചേർക്കുന്ന നടപടികൾ ശനിയാഴ്ച ഉച്ചയോടെ അവസാനിക്കും. തുടര്‍ന്ന് അവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ അന്തിമ പരീക്ഷാ ഫലം തയാറാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കും. നാലുദിവസം കൊണ്ട് ഇത് പൂർണമാകുമെന്നാണ് പരീക്ഷാ ഭവന്‍ അധികൃതർ പറയുന്നത്. അന്തിമ ഫലം തയാറായാൽ പരീക്ഷാ ബോര്‍ഡ് യോഗം അംഗീകാരം നൽകുകയും ഫലപ്രഖ്യാപന തീയതി തീരുമാനിക്കുകയും ചെയ്യും. ഏപ്രിൽ 30ന് ഫലം തയാറായാൽ അന്നുതന്നെയോ മേയ് ഒന്നിലെ അവധി കഴിഞ്ഞ് രണ്ടിനോ പരീക്ഷാ ബോർഡ് യോഗം ചേർന്നേക്കും. 30ന് യോഗം ചേർന്നാൽ േമയ് രണ്ടിന് ഫലം പ്രഖ്യാപിക്കാനാകും. രണ്ടിന് യോഗം ചേർന്നാൽ മൂന്നിനായിരിക്കും ഫലം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.