പാതയോരത്തെ തടസ്സം നീക്കണം

കരുനാഗപ്പള്ളി: ഹൈസ്‌കൂള്‍ ജങ്ഷന് ‍-ആലുംകടവ് റോഡില്‍ താച്ചയില്‍ ജങ്ഷന് സമീപത്തെ പി.ഡബ്ല്യു.ഡിയുടെ ഓടനിർമാണവുമായി ബന്ധപ്പെട്ട് കുഴിച്ചെടുത്ത മണ്ണും പാറയും അധികംവന്നത് വഴിവക്കിൽനിന്ന് മാറ്റണമെന്ന് സേവാദള്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വഴിതടസ്സമുണ്ടാക്കുന്ന ഇവ നീക്കാത്തതിനാൽ അപകടങ്ങൾ വർധിച്ചിരിക്കുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. സിംലാല്‍ അധ്യക്ഷത വഹിച്ചു. അനീഷ് മുട്ടാണിശ്ശേരില്‍ ഉദ്ഘാടനം ചെയ്തു. ഹരിക്കുട്ടന്‍, റമീസ് ചക്കാലയില്‍, മുരളി, ശബരി, നിസ്സാര്‍ കോളശ്ശേരില്‍, വേണു, രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.