മാർ ഐറേനിയോസ് ആത്മീയ മാതൃക ^ഉമ്മൻ ചാണ്ടി

മാർ ഐറേനിയോസ് ആത്മീയ മാതൃക -ഉമ്മൻ ചാണ്ടി തിരുവനന്തപുരം: ആത്മീയ, അധ്യാപക, സാംസ്കാരിക മേഖലകളിൽ ബിഷപ് ഡോ. സാമുവൽ മാർ ഐറേനിയോസ് മാതൃകയായിരുെന്നന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. എപ്പോഴും ആർക്കും ഓടിയെത്താവുന്ന ആത്മബലമായിരുന്നു അദ്ദേഹം. പത്തനംതിട്ട രൂപതയുടെ നിയുക്ത മെത്രാപ്പൊലീത്തയായി നിയമിതനായ ബിഷപ് സാമുവൽ മാർ ഐറേനിയോസിന് നൽകിയ യാത്രയയപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 40 വർഷമായി അധ്യാപകൻ, മാർ ഇവാനിയോസ് കോളജ് പ്രിൻസിപ്പൽ, തിരുവനന്തപുരം മേജർ അതിരൂപത സഹായമെത്രാൻ എന്നീ നിലകളിൽ സ്തുത്യർഹമായ ശുശ്രൂഷയാണ് അദ്ദേഹം നൽകിയതെന്ന് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ പറഞ്ഞു. കണ്ടുമുട്ടിയവർക്കെല്ലാം സാന്ത്വന സ്പർശം നൽകിയ വ്യക്തിയായിരുന്നു മാർ ഐറേനിയോസ് എന്ന് ആർച്ച് ബിഷപ് ഡോ. എം. സൂൈസപാക്യം പറഞ്ഞു. മന്ത്രിമാരായ ഡോ. തോമസ് ഐസക്, കെ. രാജു, എം.എം. മണി എന്നിവരും സംബന്ധിച്ചു. ബിഷപ്പുമാരായ ജോഷ്വ മാർ ഇഗ്നാത്തിയോസ്, വിൻസൻറ് സാമുവൽ, ധർമരാജ് റസാലം, ആർ. ക്രിസ്തുദാസ്, യൂഹാനോൻ മാർ തെയഡോഷ്യസ്, പാളയം ഇമാം മൗലവി വി.പി. സുഹൈബ്, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, എം.പിമാരായ കെ.വി. തോമസ്, ഡോ. ശശിതരൂർ, കൊടിക്കുന്നിൽ സുരേഷ്, എം.കെ. േപ്രമചന്ദ്രൻ, മുൻ ഡി.ജി.പി. ജേക്കബ് പുന്നൂസ്, മുൻ ചീഫ് സെക്രട്ടറി ജോൺ മത്തായി, ഡോ. ജാൻസി ജയിംസ്, പെരുമ്പടവം ശ്രീധരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.