ഓടനാവട്ടം ചന്ത ചീഞ്ഞുനാറുന്നു

വെളിയം: പഞ്ചായത്തിലെ ഓടനാവട്ടം ചന്ത മാലിന്യമയമായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. ചന്തയിൽ ദിവസം നൂറുകണക്കിന് പേരാണ് മത്സ്യവും മറ്റും വാങ്ങാൻ എത്തുന്നത്. എന്നാൽ, ഇപ്പോൾ ആൾക്കാർക്ക് മൂക്ക് പൊത്തേണ്ട അവസ്ഥയാണ്. മത്സ്യത്തി​െൻറ അവശിഷ്ടം സമീപത്ത് തള്ളുന്നതാണ് ദുർഗന്ധം വമിക്കാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. സമീപത്തായി കംഫർട്ട്സ്റ്റേഷൻ ഉണ്ടെങ്കിലും ഉപയോഗശൂന്യമാണ്. ആരോഗ്യവകുപ്പ് അധികൃതരോ പഞ്ചായത്തോ നടപടി സ്വീകരിക്കാത്തതിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധമുണ്ട്. ചന്തയിൽ പ്രവർത്തിക്കുന്ന കടകളിൽനിന്നുള്ള മാലിന്യങ്ങളാണ് കൂടുതലും ഇവിടെ തള്ളുന്നത്. ബന്ധപ്പെട്ട അധികൃതർ നടപടിസ്വീകരിക്കണമെന്ന് ഓടനാവട്ടം പൗരസമിതി പ്രവർത്തകർ ആവശ്യപ്പെട്ടു. എഴുകോൺ വില്ലേജ് ഓഫിസ് പഴയ കെട്ടിടത്തിലേക്ക് മാറ്റി വെളിയം: സ്മാർട്ട് വില്ലേജ് നിർമിക്കുന്നതിന് മാറ്റിസ്ഥാപിച്ചിരുന്ന എഴുകോൺ വില്ലേജ് ഓഫിസ് പഴയ കെട്ടിടത്തിൽ വീണ്ടും പ്രവർത്തനം തുടങ്ങി. എഴുകോൺ മാടൻകാവ് ക്ഷേത്രസമിതിയുമായി ഭൂമിസംബന്ധിച്ച് നിയമതർക്കം ഉണ്ടായതിനെ തുടർന്നാണിത്. മൂന്നുമാസം മുമ്പാണ് പുതിയകെട്ടിടം നിർമിക്കുന്നതിന് പഞ്ചായത്ത് കെട്ടിടത്തിലേക്ക് വില്ലേജ് ഓഫിസി​െൻറ പ്രവർത്തനം മാറ്റിയത്. െഎഷാപോറ്റി എം.എൽ.എയുടെ ശ്രമഫലമായി സ്മാർട്ട് വില്ലേജ് പദ്ധതിയിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ അനുവദിച്ചിരുന്നു. പഴയകെട്ടിടം പൊളിച്ച് നീക്കുന്നതിനുള്ള സാങ്കേതിക നടപടികളും പൂർത്തീകരിച്ചിരുന്നു. ഇതിനിടെ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കം ക്ഷേത്രസമിതി കൊട്ടാരക്കര മുൻസിഫ് കോടതിയെ സമീപിക്കുകയും റവന്യൂ നടപടികൾക്ക് സ്റ്റേ വാങ്ങുകയും ചെയ്തു. സ്ഥിതി വിവര റിപ്പോർട്ടിനായി അഭിഭാഷക കമീഷനെയും നിയോഗിച്ചു. എം.എൽ.എ മുൻകൈയെടുത്ത് സർവകകക്ഷിയോഗം ചേർന്നെങ്കിലും തർക്കം പരിഹരിക്കപ്പെട്ടില്ല. റവന്യൂ വകുപ്പിനെതിരെ ഉണ്ടായിരുന്ന സ്റ്റേ ദിവസങ്ങൾക്ക് മുമ്പ് മുൻസിഫ് കോടതി നീക്കി. ഉത്തരവ് കിട്ടിയ മുറക്ക് ഓഫിസി​െൻറ പ്രവർത്തനം അടിയന്തരമായി പഴയകെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.