മായം കലർത്തിയ വെളി​െച്ചണ്ണ: ഭക്ഷ്യസുരക്ഷ സ്ക്വാഡ് പരിശോധന നടത്തി

പുനലൂർ: ഗുണനിലവാരമില്ലാത്ത കൃത്രിമ വെളിെച്ചണ്ണ നിരോധിച്ചത് വീണ്ടും വിൽക്കുന്നത് കണ്ടെത്താൻ ഭക്ഷ്യസുരക്ഷ സ്ക്വാഡ് പുനലൂർ, ആയൂർ മേഖലയിലെ കടകളിൽ പരിശോധന നടത്തി. കേരയുടെ വിവിധ പേരുകളിൽ വിൽപന നടത്തുന്ന വെളിെച്ചണ്ണയുടെ സാമ്പിൾ മൊത്ത, ചില്ലറ വ്യാപാരികളിൽനിന്ന് അധികൃതർ ശേഖരിച്ചു. സാമ്പിൾ തിരുവനന്തപുരം ഫുഡ് അനലസെ്റ്റ് ലാബിൽ പരിശോധനക്കയച്ചു. കൂടാതെ പെരിങ്ങള്ളൂരിലെയും പുനലൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ പരിസരത്തേയും ഹോട്ടലിൽ ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ 3000 രൂപ വീതം പിഴചുമത്തി. ജില്ല അസിസ്റ്റൻറ് കമീഷണർ അജിത് കുമാറി​െൻറ നിർദേശാനുസരണം നടത്തിയ പരിശോധനക്ക് പുനലൂർ ഭക്ഷ്യസുരക്ഷ ഓഫിസർ എ.എ. അനസ്, കരുനാഗപള്ളി ഓഫിസർ സുജിത്പെരേര, ജയപ്രകാശ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.