മുഖ്യമന്ത്രിയുടെ നടപടി അപക്വം ^സുധീരൻ

മുഖ്യമന്ത്രിയുടെ നടപടി അപക്വം -സുധീരൻ തിരുവനന്തപുരം: ജില്ല ജഡ്ജിയെന്നനിലയിൽ പ്രശസ്തമായ സേവനത്തിനു ശേഷം സംസ്ഥാന മനുഷ്യാവകാശ കമീഷൻ ആക്ടിങ് ചെയർമാൻ എന്നനിലയിൽ ഫലപ്രദമായി പ്രവർത്തിച്ചുവരുന്ന മോഹനദാസിനെ ആക്ഷേപിച്ച മുഖ്യമന്ത്രിയുടെ നടപടി അപക്വവും അദ്ദേഹം വഹിക്കുന്ന സ്ഥാനത്തിന് യോജിക്കാത്തതും തരംതാണതുമാണെന്ന് വി.എം. സുധീരൻ. സത്യം കണ്ടെത്തുകയും അതിന്മേൽ ഉചിത നടപടി സ്വീകരിച്ച് മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുകയാണ് കമീഷ​െൻറ ചുമതല. അതാണ് ഫലപ്രദമായി അദ്ദേഹം നിറവേറ്റുന്നത്. കമീഷൻ പറയുന്നതിലെ വസ്തുതകൾ കണക്കിലെടുത്ത് സ്വയം തെറ്റ് തിരുത്തുന്നതിന് പകരം സത്യം പറയുന്നവരെ വാക്കുകൾകൊണ്ട് വേട്ടയാടുന്ന മുഖ്യമന്ത്രി, അസഹിഷ്ണുതയാണ് പ്രകടിപ്പിച്ചത്. വ്യവസ്ഥാപിത മനുഷ്യാവകാശ സംവിധാനത്തെ അപഹസിച്ചും ഭീഷണിപ്പെടുത്തിയും ചുമതലകൾ നിർവഹിക്കുന്നതിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്ന മുഖ്യമന്ത്രിയുടെ വാക്കുകളിൽ സ്വേച്ഛാധികാരിയുടെ സ്വരമാണ് ഉയർന്നുകാണുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.