പി.എസ്​.സി അംഗത്തിനെതിരെ ഗവർണർക്ക്​ പരാതി

തിരുവനന്തപുരം: സി.പി.എം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത ടി. പാർവതീദേവിയെ പി.എസ്.സി മെംബർ സ്ഥാനത്തുനിന്ന് നീക്കണമെന്ന് യൂത്ത് കോൺഗ്രസ്. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ് ഗവർണർ ജസ്റ്റിസ് പി. സദാശിവത്തിന് പരാതി നൽകി. ഭരണഘടനാ സ്ഥാപനത്തെ രാഷ്ട്രീയവത്കരിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ ഗുരുതര പ്രതിസന്ധി രൂപപ്പെടുമെന്നും ഇത് ജനാധിപത്യത്തി​െൻറ നിലനിൽപുതന്നെ ചോദ്യംചെയ്യുമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. അതിനാൽ ഭരണഘടനയനുസരിച്ച് അംഗത്തിനെതിരെ നടപടിക്കായി ശിപാർശ ചെയ്യണമെന്നും ഡീൻ കുര്യാക്കോസ് പരാതിയിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.