ബാലികയെ പീഡിപ്പിച്ച കേസിൽ യുവാവിന്​ മൂന്നുവർഷം തടവ്

കൊല്ലം: ബാലികയെ പീഡിപ്പിച്ച കേസിൽ അയൽവാസിയായ യുവാവിന് മൂന്നുവർഷം കഠിനതടവും 50,000 രൂപ പിഴയും. കൊല്ലം അഡീ. സെഷൻസ് കോടതി (പോക്സോ സ്പെഷൽ) യുടേതാണ് വിധി. തൃക്കടവൂർ സ്വദേശിയെയാണ് ശിക്ഷിച്ചത്. പിഴത്തുക ഒടുക്കുന്നത് ബാലികക്ക് നൽകുന്നതിനും കോടതി നിർദേശിച്ചു. പബ്ലിക് പ്രോസിക്യൂട്ടർമാരായ കെ.പി. ജബ്ബാർ, ജി. സുഹോത്രൻ, അമ്പിളി ജബ്ബാർ എന്നിവർ പ്രോസിക്യൂഷന് വേണ്ടി കോടതിയിൽ ഹാജരായി. വി. സാംബശിവൻ ചരമവാർഷിക ദിനാചരണവും പുരസ്കാര സമർപ്പണവും ഇന്ന് കൊല്ലം: കാഥികൻ വി. സാംബശിവ​െൻറ 22-ാം ചരമവാർഷിക ദിനാചരണവും പുരസ്കാര സമർപ്പണവും ചൊവ്വാഴ്ച വൈകീട്ട് 5.30ന് ചവറ ഗുഹാനന്ദപുരം ക്ഷേത്ര മൈതാനത്ത് നടക്കും. മേലൂട്ട് ശാരദമെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റും വി. സാംബശിവൻ സാംസ്കാരിക സമിതിയും സംയുക്തമായി സംഘടപ്പിക്കുന്ന സമ്മേളനത്തിൽ സാംബശിവൻ ദേശീയ പുരസ്കാരം ഭരണപരിഷ്കാര കമീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദന് സമ്മാനിക്കും. അനുസ്മരണ സമ്മേളനം സി.പി.ഐ ദേശീയ എക്‌സിക്യൂട്ടിവ് അംഗം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. കാഥികരത്ന പുരസ്കാരം കാഥികൻ ഇരവിപുരം ഭാസിക്കും മാധ്യമ പ്രതിഭ പുരസ്കാരം പി.ആർ. ദീപ്തിക്കും സമ്മാനിക്കും. ട്രസ്റ്റ് പ്രസിഡൻറ് വി. സുബ്രഹ്മണ്യൻ അധ്യക്ഷതവഹിക്കും. പിരപ്പൻകോട് മുരളി മുഖ്യപ്രഭാഷണം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.