ഇന്ന​ും നാളെയും ട്രെയിന്‍ ഗതാഗതനിയന്ത്രണം

തിരുവനന്തപുരം: പാത നവീകരണജോലികളുമായി ബന്ധപ്പെട്ട് ശാസ്താംകോട്ട- പെരിനാട് റെയിൽ പാതയില്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയും താഴെപ്പറയും പ്രകാരം ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ചൊവ്വാഴ്ച കൊല്ലം ജങ്ഷനില്‍നിന്ന്‌ രാവിലെ 8.35ന് പുറപ്പെടേണ്ട കൊല്ലം--കോട്ടയം പാസഞ്ചർ കൊല്ലത്തിനും കായംകുളത്തിനുമിടയില്‍ ഭാഗികമായി റദ്ദാക്കി. ഇതിനെതുടർന്ന് കായംകുളം ജങ്ഷനില്‍നിന്ന്‌ രാവിലെ 9.30നായിരിക്കും ഈ ട്രെയിന്‍ പുറപ്പെടുക. കൊല്ലം ജങ്ഷനില്‍നിന്ന്‌ രാവിലെ 8.50ന് പുറപ്പെടേണ്ട കൊല്ലം -എറണാകുളം മെമു കൊല്ലത്തിനും കായംകുളത്തിനുമിടയില്‍ ഭാഗികമായി റദ്ദാക്കി. ഇതിനെതുടർന്ന് കായംകുളം ജങ്ഷനില്‍നിന്ന്‌ രാവിലെ 9.47നായിരിക്കും ഈ ട്രെയിന്‍ പുറപ്പെടുക. ബുധനാഴ്ച തിരുവനന്തപുരത്തുനിന്ന് പുലര്‍ച്ചെ ഒരു മണിക്ക് പുറപ്പെടേണ്ട തിരുവനന്തപുരം -നിസാമുദ്ദീന്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ഒരുമണിക്കൂർ വൈകി പുലര്‍ച്ചെ രണ്ട് മണിക്കേ പുറപ്പെടുകയുള്ളൂ. ചൊവ്വാഴ്ച തിരുവനന്തപുരം സെന്‍ട്രല്‍ -മധുര അമൃത എക്‌സ്പ്രസ് (16343) ശാസ്താംകോട്ട പെരിനാട് ജങ്ഷനില്‍ 50 മിനിറ്റ് നിർത്തിയിടും. ചെന്നൈ എഗ്മോര്‍ - ഗുരുവായൂർ എക്‌സ്പ്രസ് ശാസ്താംകോട്ട പെരിനാട് ജങ്ഷനില്‍ 30 മിനിറ്റ് നിർത്തിയിടും. ബിലാസ്പൂര്‍- തിരുനെല്‍വേലി പ്രതിവാര എക്‌സ്പ്രസ് ബുധനാഴ്ച ശാസ്താംകോട്ട സ്റ്റേഷനില്‍ 80 മിനിറ്റ് നിർത്തിയിടും. മുംബൈ സി.എസ്.റ്റി -തിരുവനന്തപുരം പ്രതിവാര എക്‌സ്പ്രസ് കരുനാഗപ്പള്ളി - ശാസ്താംകോട്ട സെക്ഷനില്‍ 25 മിനിറ്റ് നിർത്തിയിടും. റബർ നടീലിലും പരിപാലനത്തിലും പരിശീലനം തിരുവനന്തപുരം: റബറി​െൻറ നടീല്‍രീതികള്‍, പരിപാലനം, ഇടക്കൃഷി, കള നശിപ്പിക്കൽ എന്നിവയുള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഏകദിന പരിശീലനം മേയ് രണ്ടി-ന് കോട്ടയത്തുള്ള റബര്‍ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടില്‍ നടക്കും. പരിശീലനഫീസ് 500 രൂപ (18 ശതമാനം നികുതി പുറമെ). പട്ടികജാതി -പട്ടികവര്‍ഗത്തില്‍പെട്ടവർക്ക് ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഫീസിനത്തില്‍ 50 ശതമാനം ഇളവ് ലഭിക്കും. കൂടാതെ, റബർ ഉൽപാദക സംഘങ്ങളിൽ അംഗങ്ങളായിട്ടുള്ളവർ അംഗത്വ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ഫീസില്‍ 25 ശതമാനം കുറവ് നല്‍കും. താമസസൗകര്യം ആവശ്യമുള്ളവര്‍ ദിനംപ്രതി 300 രൂപ അധികം നല്‍കണം. പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് ഫീസ് അടച്ചതി​െൻറ രേഖയും അപേക്ഷക​െൻറ ഫോണ്‍ നമ്പറും സഹിതം ഇ -മെയിലായോ (training@rubberboard.org.in) റബര്‍ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടില്‍ നേരിട്ടോ അപേക്ഷിക്കണം. പരിശീലന ഫീസ് ഡയറക്ടര്‍ (ട്രെയിനിങ്), റബര്‍ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, കോട്ടയം - 686 009 എന്ന വിലാസത്തിൽ മണിയോര്‍ഡര്‍ / ഡിമാൻറ് ഡ്രാഫ്റ്റ് / അക്കൗണ്ട് ട്രാന്‍സ്ഫര്‍ (സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, അക്കൗണ്ട് നമ്പര്‍ 1450300184, ഐ.എഫ്.എസ് കോഡ് - CBIN 0284156) ആയി അടയ്ക്കാം. ഫോണ്‍: 0481 2351313, 2353127.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.