സ്​റ്റേഷനുകളിലെ പി.ആർ.ഒ സംവിധാനം ഫലപ്രദമാക്കണം ^ഡി.ജി.പി

സ്റ്റേഷനുകളിലെ പി.ആർ.ഒ സംവിധാനം ഫലപ്രദമാക്കണം -ഡി.ജി.പി തിരുവനന്തപുരം: പരാതി നൽകാനും വിവരങ്ങൾ അന്വേഷിക്കാനും മറ്റും പൊലീസ് സ്റ്റേഷനുകളിൽ എത്തുന്ന പൊതുജനങ്ങളെ സ്വീകരിക്കാൻ സ്റ്റേഷനുകളിൽ രൂപംനൽകിയ പി.ആർ.ഒ സംവിധാനം കൂടുതൽ ഫലപ്രദമാക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദേശിച്ചു. നിലവിൽ എല്ലാ പൊലീസ് സ്റ്റേഷനുകളിലും പി.ആർ.ഒ ചുമതലകൾക്ക് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഇത് വേണ്ടത്ര കാര്യക്ഷമമല്ല. പി.ആർ.ഒമാർക്ക് മറ്റ് ചുമതലകൾകൂടി ചെയ്യേണ്ടി വരുന്നതാണ് ഇതിന് പ്രധാന കാരണം. ഇത് ഒഴിവാക്കണമെന്നും ഒഴിവാക്കാനാവാത്ത സന്ദർഭങ്ങളിൽ മേലുദ്യോഗസ്ഥരുടെ അനുമതിയോടെ മാത്രമേ പി.ആർ.ഒമാരെ മറ്റ് ഡ്യൂട്ടികൾക്ക് നിയോഗിക്കാൻ പാടുളളൂഎന്നും പൊലീസ് മേധാവി നിർദേശിച്ചു. തിരുവനന്തപുരം പൊലീസ് െട്രയിനിങ് കോളജിൽ നടക്കുന്ന പി.ആർ.ഒ മാർക്കുള്ള പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിശീലനത്തി​െൻറ ആദ്യദിനത്തിൽ തിരുവനന്തപുരം, എറണാകുളം റേഞ്ചുകളിൽ നിന്നുള്ള പി.ആർ.ഒമാരാണ് പങ്കെടുത്തത്. െട്രയിനിങ് എ.ഡി.ജി.പി ഡോ.ബി. സന്ധ്യ, പൊലീസ് െട്രയിനിങ് കോളജ് പ്രിൻസിപ്പൽ കെ. സേതുരാമൻ, ഡി.സി.പി ജയദേവ്, കേരള രാജ്ഭവൻ പി.ആർ.ഒ എസ്.ഡി. പ്രിൻസ്, പൊലീസ് ആസ്ഥാനം പൊലീസ് ഇൻഫർമേഷൻ സ​െൻറർ ഡെപ്യൂട്ടി ഡയറക്ടർ പി.എസ്. രാജശേഖരൻ, പ്രഫ. ജോർജ് കൊട്ടാരത്തിൽ തുടങ്ങിയവർ വിവിധ സെഷനുകളിൽ പങ്കെടുത്തു. തൃശൂർ, കണ്ണൂർ റെയിഞ്ചുകളിലെ പി.ആർ.ഒമാർക്കുള്ള പരിശീലനം ചൊവ്വാഴ്ച തുടരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.