എ. ഋഷികേശന്‍ അനുസ്മരണം 28ന്

ബാലരാമപുരം: കേരളത്തിലെ പ്രമുഖ ഹിന്ദി പ്രചാരകനും അധ്യാപകനും ദക്ഷിണ ഭാരത് ഹിന്ദി പ്രചാര സഭ (മദ്രാസ്) അക്കാദമിക് കൗണ്‍സില്‍ അംഗവുമായിരുന്ന എ. ഋഷികേശ​െൻറ പതിമൂന്നാം വാര്‍ഷിക അനുസ്മരണം 28ന് ബാലരാമപുരത്ത് നടക്കും. എ. ഋഷികേശന്‍ മെമ്മോറിയല്‍ ദിനകര്‍ ഹിന്ദി വിദ്യാലയ ഹാളില്‍ രാവിലെ 10ന് ചേരുന്ന സമ്മേളനം മലയിന്‍കീഴ് ഗവ. കോളജ് റിട്ട. പ്രിന്‍സിപ്പൽ ഡോ. എം.എസ്. വിനയചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. റിട്ട. അധ്യാപകനും ഹിന്ദി പ്രചാരകനുമായ പി. രാധാകൃഷ്ണന്‍നായര്‍ അധ്യക്ഷനാകും. ഹിന്ദി പ്രചാരകരായ പി. ലക്ഷ്മണന്‍നാടാര്‍, കെ. വസന്തകുമാരിയമ്മ, പെരുമ്പഴുതൂര്‍ ജയ്ഹിന്ദ് പ്രിന്‍സിപ്പൽ രഘുനാഥന്‍, അടിമലത്തുറ എൽ.എം.എസ് യു.പി.എസ് അധ്യാപകന്‍ എ. മഹേഷ്കുമാര്‍ എന്നിവര്‍ സാസാരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.