60 ലക്ഷം രൂപയുമായി ട്രെയിൻ യാത്രക്കാരൻ പിടിയിൽ

ശാസ്താംകോട്ട: കണക്കിൽപ്പെടാത്ത 59,98,500 രൂപയുമായി മഹാരാഷ്ട്ര സ്വദേശി ശാസ്താംകോട്ട എക്സൈസി​െൻറ പിടിയിലായി. മഹാരാഷ്ട്ര സിംഗ്ലി സ്വദേശിയും കൊല്ലം ചിന്നക്കട പാർവതി ടവറിൽ സ്വർണ വ്യാപാരം നടത്തിവരുന്ന ആളുമായ ഗജാനൻ പാട്ടീൽആണ് (33) ശാസ്താംകോട്ട എക്സൈസ് സംഘത്തി​െൻറ പിടിയിലായത്. ഇയാളെ തുടർനടപടിക്കായി ശാസ്താംകോട്ട പൊലീസ് എസ്.എച്ച്.ഒക്ക് കൈമാറി. വിശാഖപട്ടണത്തുനിന്ന് കൊല്ലത്തേക്ക് വരുകയായിരുന്ന ഗജാനൻ പാട്ടീലി​െൻറ പെരുമാറ്റത്തിൽ സംശയം തോന്നിയ സഹയാത്രികൻ എക്സൈസ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ട്രെയിനിൽ നടത്തിയ പരിശോധനയിൽ ഇയാെള പണവുമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. 2000 ത്തി​െൻറയും 500‍​െൻറയും നോട്ടുകളാണ് ഉണ്ടായിരുന്നത്. കൊല്ലത്തെ ചില ജ്വല്ലറികൾക്ക് വേണ്ടി സ്വർണം വാങ്ങാൻ പോയതാണെന്നാണ് ഇയാൾ എക്സൈസിന് നൽകിയ മൊഴി. എന്നാൽ, കൊല്ലത്തേക്ക് വന്ന ട്രെയിനിൽ എന്തിന് പണവുമായി യാത്ര ചെയ്െതന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ഉണ്ടായില്ല. എക്സൈസ് സി.െഎ.ഒ പ്രസാദ്, ഇൻസ്പെക്ടർ ജി. കൃഷ്ണകുമാർ, പ്രിവൻറിവ് ഒാഫിസർ ബി. സഹീർഷാ, സിവിൽ എക്സൈസ് ഒാഫിസർമാരായ പ്രഭകുമാർ, അനിൽകുമാർ എന്നിവരാണ് പരിശോധന നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.