ക​ുഴിനിറഞ്ഞ്​ കുര^മൈലം റോഡ്; പുനർനിർമാണം ​ൈവകുന്നു

കുഴിനിറഞ്ഞ് കുര-മൈലം റോഡ്; പുനർനിർമാണം ൈവകുന്നു പത്തനാപുരം: കുര-മൈലം റോഡിൽ യാത്ര ദുഷ്കരമായിട്ടും പുനർനിർമാണത്തിന് നടപടിയില്ല. ഇരുചക്ര വാഹനങ്ങൾപോലും കടന്നുപോകാൻ കഴിയാത്തവിധം വലിയകുഴികൾ രൂപപ്പെട്ടിട്ടും അധികൃതര്‍ നിസ്സംഗത പുലർത്തുകയാണ്. മലയോര മേഖലയിലൂടെ കടന്നുപോകുന്ന റോഡ് വിദ്യാർഥികളും ഉദ്യോഗസ്ഥരുമടക്കം നിരവധിയാളുകളാണ് ആശ്രയിക്കുന്നത്. കുര, വായനശാല ജങ്ഷൻ എന്നിവിടങ്ങളില്‍നിന്ന് പുനലൂര്‍, കുന്നിക്കോട്, പത്തനാപുരം, കൊട്ടാരക്കര എന്നിവിടങ്ങളിലെത്താൻ ജനങ്ങൾ കൂടുതലും ആശ്രയിക്കുന്നത് ഈ പാതയാണ്. ഓടകൾ നിർമിക്കാതെയുള്ള റോഡ് നിർമാണമാണ് പാതയുടെ തകർച്ചക്ക് കാരണം. മഴക്കാലത്തും വെള്ളം ഒഴുകിപ്പോകാന്‍ മാര്‍ഗമില്ല. റോഡി​െൻറ തകർച്ച കാരണം സമാന്തര സർവിസുകളും ഒാടുന്നില്ല. നീന്തൽ പരിശീലനം പത്തനാപുരം: സ്പർശം ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ നീന്തൽ പരിശീലനം നടത്തുന്നു. ഫോൺ: 9447556222, 9947403055.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.