വീട്ടിൽനിന്ന് സ്വർണവും പണവും കവർന്നു

കടയ്ക്കൽ: വീട്ടിൽനിന്ന് 22,000 രൂപയും രണ്ടര പവൻ സ്വർണവും കവർന്നു. ആറ്റുപുറം കൗസ്തൂഭത്തിൽ ബിജുവി​െൻറ വീട്ടിലാണ് കവർച്ച നടന്നത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. വീടി​െൻറ മുൻവാതിൽ പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കൾ അലമാരയിൽ സൂക്ഷിച്ച സ്വർണവും പണവും മോഷ്ടിക്കുകയായിരുന്നു. ബുധനാഴ്ച ബിജുവും കുടുംബവും ബന്ധുവീട്ടിലായിരുന്നു. വ്യാഴാഴ്ച രാവിലെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരമറിഞ്ഞത്. കടയ്ക്കൽ പൊലീസിൽ പരാതി നൽകി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.