പള്ളിമുക്കിലെ സംഘർഷം: 800 പേർക്കെതിരെ കേസ്​

ഇരവിപുരം: കൊല്ലൂർവിള പള്ളിമുക്കിൽ ചൊവ്വാഴ്ച രാത്രിയുണ്ടായ സംഘർഷാവസ്ഥയുമായി ബന്ധപ്പെട്ട് 800 പേർക്കെതിരെ ഇരവിപുരം പൊലീസ് കേസെടുത്തു. ദേശീയ പാതയിൽ ഗതാഗതതടസ്സം ഉണ്ടാക്കിയതിനും പ്രകോപനപരമായി മുദ്രാവാക്യം വിളിച്ച് സംഘർഷാവസ്ഥയുണ്ടാക്കിയതിനുമാണ് കേസെടുത്തിട്ടുള്ളത്. കണ്ടാലറിയാവുന്ന 500 എസ്.ഡി.പി- ഐ പ്രവർത്തകർക്കും 300 ബി.ജെ.പി പ്രവർത്തകർക്കുമെതിരെയാണ് കേെസടുത്തത്.- പൊലീസി​െൻറ സമയോചിത ഇടപെടലാണ് സംഘർഷം ഒഴിവാകാൻ കാരണമായത്. ചൊവ്വാഴ്ച വൈകീട്ട് ആറോടെയാണ് സംഭവങ്ങൾക്ക് തുടക്കം. ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തിൽ മാടൻനടയിൽനിന്ന് ഉമയനല്ലൂരിലേക്ക് നടത്തുന്ന പ്രകടനം പള്ളിമുക്ക് വഴി പ്രകോപന പരമായ മുദ്രാവാക്യങ്ങളുമായി കടന്നുപോയാൽ ഒരു സംഘം തടയുമെന്ന് ഇൻറലിജൻസ് റിപ്പോർട്ട് ചെയ്തിരുന്നു. മാടൻനടയിൽനിന്ന് പ്രകടനം ആരംഭിച്ചപ്പോൾതന്നെ ഒരു സംഘം പള്ളിമുക്കിൽ തമ്പടിച്ചിരുന്നു. ഇതു മനസ്സിലാക്കിയ പൊലീസ് പോസ്റ്റ് ഓഫിസ് ജങ്ഷനടുത്ത് പ്രകടനം തടഞ്ഞു. ഈ സമയം മറുഭാഗത്ത് 100 മീറ്റർ അകലെയായി പ്രകടനത്തെ എതിർക്കുന്നവരും സംഘടിച്ചതോടെ സംഘർഷാവസ്ഥ രൂപപ്പെടുകയും ഇരുവിഭാഗത്തി​െൻറയും മധ്യഭാഗത്തായി പൊലീസ് നിലയുറപ്പിക്കുകയും ചെയ്തു. ദേശീയപാതയിൽ സംഘർഷാവസ്ഥ ഉണ്ടായതോടെ രണ്ടു മണിക്കൂറോളം ഗതാഗതവും മുടങ്ങി. സംഭവസ്ഥലത്തുണ്ടായിരുന്ന അസി. പൊലീസ് കമീഷണർമാർ ഇരുവിഭാഗവുമായി ചർച്ച നടത്തുകയും പൊലീസ് ഉദ്യാഗസ്ഥരുടെ ആവശ്യപ്രകാരം ഹിന്ദു ഐക്യവേദി പ്രവർത്തകർ പിരിഞ്ഞു പോവുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സിറ്റി പൊലീസ് കമീഷണർ ഡോ. ശ്രീനിവാസ് ക്രമസമാധാനം കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിപ്പിക്കുകയും ആരാധനാലയങ്ങൾക്ക് കാവൽ ഏർപ്പെടുത്തുകയും ചെയ്തു. കൊല്ലം എ.സി.പി. ജോർജ് കോശിയുടെ മേൽനോട്ടത്തിൽ പൊലീസ് പട്രോളിങ്ങും നടത്തുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.