മെഡിസിറ്റിയിൽ സൗജന്യ കരൾരോഗ നിർണയ ക്യാമ്പ് നാളെ

കൊല്ലം: ലോക കരൾ ദിനത്തോടനുബന്ധിച്ച്് ട്രാവൻകൂർ മെഡിക്കൽ കോളജി​െൻറ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്നുവരെ സൗജന്യ കരൾരോഗ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കും. ഇന്ത്യയിൽ അകാലമരണത്തിന് ഇടയാക്കുന്ന ആദ്യത്തെ പത്തുരോഗങ്ങളിൽ ഉൾപ്പെടുന്ന കരൾരോഗങ്ങൾക്ക് വിദഗ്ധ പരിശോധനാ സൗകര്യങ്ങളും ആനുകൂല്യങ്ങളോടെയുള്ള തുടർചികിത്സയും സാധ്യമാക്കുന്നതാണ് ക്യാമ്പ്. മെഡിസിറ്റിയിലെ ട്രാവൻകൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡൈജസ്റ്റീവ് ഡിസീസസി​െൻറ (ടിഡ്) നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ലിവർ സിറോസിസ്, ഫാറ്റി ലിവർ, ലിവർ കാൻസർ, ഹെപ്പറ്റൈറ്റിസ് എ.ബി.സി എന്നിവ ഉൾപ്പെടെ വിവിധ കരൾ രോഗങ്ങൾ ഉള്ളവർക്ക് പങ്കെടുക്കാം. പ്രമുഖ കരൾരോഗ വിദഗ്ധരായ ഡോ. അജിത് റോണി, ഡോ. ജോർജ് പീറ്റർ എന്നിവർ നേതൃത്വം നൽകുന്ന ക്യാമ്പിനോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന സെമിനാറിൽ, 'കരൾരോഗങ്ങളും ആധുനിക ചികിത്സ'യും വിഷയത്തിൽ പ്രശസ്ത കരൾരോഗ വിദഗ്ധൻ ഡോ. വിനയകുമാർ ക്ലാസെടുക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് 4500 രൂപ നിരക്കുള്ള കരൾരോഗ പരിശോധനയായ ഫൈേബ്രാസ്കാൻ സൗജന്യമായി നിർവഹിക്കാനുള്ള സൗകര്യം ലഭിക്കും. വിവിധ ആനുകൂല്യങ്ങളോടെയുള്ള തുടർചികിത്സാ പദ്ധതികൾക്കും അവസരമുണ്ടാകും. ക്യാമ്പിൽ പങ്കെടുക്കുന്നതിനുള്ള സൗജന്യ രജിസ്്േട്രഷന് 94470 32909, 94470 32395 നമ്പറുകളിൽ ബന്ധപ്പെടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.