കൊല്ലം: ബാല മനസ്സുകളുടെ തേങ്ങലിൽ മനംനൊന്ത് ഇന്ത്യൻ ജനത കേഴുമ്പോൾ നിസ്സംഗരായി നിൽക്കുന്ന നരേന്ദ്ര മോദി ഭരണം രാജ്യത്ത് അപമാനകരമാണെന്ന് ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ. തെറ്റ് ചെയ്തവർക്ക് കാവലാളായി മാറുന്ന മന്ത്രിമാരും അവരെ പിന്തുണക്കുന്ന പാർട്ടി നേതൃത്വവും ജനങ്ങളോട് മാപ്പ് പറയണമെന്നും അവർ പറഞ്ഞു. കശ്മീരിലെ പെൺകുട്ടിയുടെ പീഡനത്തിലും കൊലപാതകത്തിലും പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജില്ലാ പ്രസിഡൻറ് ബിന്ദുജയൻ, കൃഷ്ണവേണി ശർമ, സംസ്ഥാന ഭാരവാഹികളായ യു. വഹീദ, ലൈലാ കുമാരി, ലത സി. നായർ, ജില്ലാ ഭാരവാഹികളായ ഹംസത്ത് ബീവി, സുനിത നിസാർ, പൊന്നമ്മ മഹേശ്വരൻ, ശാന്തിനി ശുഭദേവൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.