ഗാന്ധിഭവന്​ അവാർഡ്​ സമ്മാനിച്ചു

പത്തനാപുരം: മനുഷ്യനില്‍ നഷ്ടമാകുന്ന ജീവിതമൂല്യങ്ങള്‍ അനുഭവങ്ങളിലൂടെ തിരിച്ചുപിടിക്കണമെന്ന് വി. മുരളീധരന്‍ എം.പി. മികച്ച ജീവകാരുണ്യ സ്ഥാപനത്തിനുള്ള യൂനിവേഴ്‌സല്‍ റെക്കോഡ് ഫോറത്തി​െൻറ ലൈഫ് ടൈം അച്ചീവ്മ​െൻറ് അവാര്‍ഡ് ഗാന്ധിഭവന് സമ്മാനിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതികവിദ്യകള്‍ അനുദിനം വർധിച്ചുകൊണ്ടിരിക്കുന്ന സമകാലീന സാഹചര്യത്തില്‍ പോലും മനുഷ്യര്‍ അവനവനിലേക്ക് സ്വയംചുരുങ്ങുകയാണ്. മനുഷ്യനെ നന്മയിലേക്ക് നയിക്കാന്‍ ജീവിതാനുഭവങ്ങള്‍ വേണമെന്നും അേദ്ദഹം പറഞ്ഞു. യൂനിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറത്തി​െൻറ അവാര്‍ഡ് വി. മുരളീധരന്‍ എം.പിയില്‍നിന്ന് ഗാന്ധിഭവന്‍ പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങി. സംസ്ഥാന വനിതാ കമീഷനംഗം ഷാഹിദാകമാല്‍ അധ്യക്ഷത വഹിച്ചു. ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍ സ്വാഗതംപറഞ്ഞു. ബി.ജെ.പി സംസ്ഥാന വൈസ്പ്രസിഡൻറ് ബി. രാധാമണി, ബി. സുദേവന്‍, ശ്രീന ഉദയന്‍, എം.ടി. ബാവ, ടി.പി. മാധവന്‍, സീന അനില്‍, മുരളി യദുകുലം, ജി. മുരളീധരന്‍ മാസ്റ്റര്‍, ബി. ശിവന്‍കുട്ടി, ശ്യാം, എച്ച്. സലിംരാജ്,കെ.ജി. മുരളീധരന്‍, വി.എ. സൂരജ്, പി.എസ്. അമല്‍രാജ്, ജി.ഭുവനചന്ദ്രന്‍, പ്രസന്നരാജന്‍, കെ.ഉദയകുമാര്‍, എച്ച്. സലിംരാജ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.