'ചെറുകിട വ്യവസായികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കണം'

കൊല്ലം: കുടിശ്ശിഖ അടച്ചുതീർത്തില്ലെങ്കിൽ നടപടിയെടുക്കുന്നതിനുള്ള സർഫാസി ആക്ട് പ്രകാരമുള്ള സമയപരിധി ഒരു വർഷത്തിൽ നിന്നും 90 ദിവസമായി ചുരുക്കിയതു മൂലം ചെറുകിട വ്യവസായികൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണണമെന്ന് കേരള സ്റ്റേറ്റ് ചെറുകിട വ്യവസായ അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നോട്ടുനിരോധനവും ജി.എസ്.ടിയും മൂലം വ്യവസായികൾ നട്ടംതിരിയുന്ന ഘട്ടത്തിലാണ് ബാങ്കുകൾ സർഫാസി ആക്ട് പ്രകാരമുള്ള സമയപരിധി കുറച്ചത്. ചെറുകിട വ്യവസായ മേഖല നേരിടുന്ന പ്രതിസന്ധി കണക്കിലെടുത്ത് വായ്പകൾക്ക് രണ്ട് വർഷത്തേക്ക് മോറട്ടോറിയം പ്രഖ്യാപിക്കണമെന്നും പുതിയ പ്രവർത്തന മൂലം അനുവദിച്ച വായ്പ തിരിച്ചടവ് പുനർനിർണയിക്കണമെന്നും അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. അസോസിയേഷൻ ജില്ലാ പ്രസിഡൻറ് ലെൻ ഫിലിപ്, കൺവീനർ എൻ. വിജയകുമാർ, സെക്രട്ടറി എം. ജവഹർ, അബ്ദുൽ സലാം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.