മലയോരമേഖലയിൽ കഞ്ചാവ് വിൽപന തകൃതി

കാട്ടാക്കട: . അടുത്തിടെ പൊലീസ്-എക്സൈസ് അധികൃതർ വ്യാപകമായ തോതിൽ മലയോരമേഖലയിൽനിന്ന് കഞ്ചാവ് പിടിച്ചെടുത്തിരുന്നു. കഞ്ചാവ് കച്ചവടവും ഉപയോഗവും വൻതോതിൽ നടക്കുന്നതായാണ് വിവരം. കാട്ടാക്കട, മാറനല്ലൂർ, മലയിൻകീഴ്, ആര്യനാട്, ആര്യങ്കോട്, നെയ്യാർഡാം, വിളപ്പിൽശാല പൊലീസ് സ്റ്റേഷൻ അതിർത്തി പ്രദേശങ്ങളിലാണ് വിൽപന നടക്കുന്നത്. ഒരുവർഷത്തിനിടെ കാട്ടാക്കട, നെയ്യാറ്റിൻകര താലൂക്ക് പ്രദേശത്തുനിന്ന് നൂറിലേറെ കിലോ കഞ്ചാവ് പൊലീസും എക്സൈസുമായി പിടികൂടിയിട്ടുണ്ടെന്നാണ് അധികൃതർ നൽകുന്ന വിവരം. ആര്യനാട് എക്സൈസ് സംഘം ഒരുവർഷത്തിനിടെ 20 നാർകോട്ടിക് കേസുകൾ രജിസ്റ്റർ ചെയ്യുകയും കാറുകളും ബൈക്കുകളും ഉൾപ്പെടെ 20 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ആര്യനാട് ഈഞ്ചപ്പുരി, മലവിള പ്രദേശങ്ങളിൽ വ്യാജ ചാരായ നിർമാണം നടക്കുന്നതായും വിവരമുണ്ട്. പല കേന്ദ്രങ്ങളിലും ലഹരി വസ്തുക്കൾ രാപകൽ വ്യത്യാസമില്ലാതെയാണ് വിൽപന നടത്തുന്നത്. ചെറിയ ലഹരി പൊതികളാണ് വിപണിയിലുള്ളത്. ഗ്രാമങ്ങളിലെ കഞ്ചാവ് കച്ചവടത്തിനു പിന്നിൽ വൻ ലോബിയുടെ പങ്കുമുണ്ട്. കാട്ടാക്കട, ആറാലുംമൂട് മാർക്കറ്റുകളിലെ പ്രധാന ചന്ത ദിവസങ്ങളിൽ ലഹരി വസ്തുക്കളുടെ വിൽപന നടക്കുതായി നാട്ടുകാർ പറയുന്നു. അതേസമയം, പൊലീസ്--എക്സൈസ് അധികൃതർ പാൻമസാല വിൽപന നടത്തുന്ന ഇടങ്ങളിൽ പരിശോധന നടത്തുന്നതല്ലാതെ വിൽപന കേന്ദ്രങ്ങൾ പരിശോധിക്കാനോ കേസ് എടുക്കാനോ തയാറാകുന്നില്ലെന്നാണ് ആരോപണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.