കഠ്​വ; തൊഴിലാളി കോണ്‍ഗ്രസ്‌ പ്രതിഷേധ ജ്വാല

കൊട്ടാരക്കര: കശ്മീരില്‍ എട്ട് വയസ്സുകാരിയായ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ദേശീയ അസംഘിടിത തൊഴിലാളി കോണ്‍ഗ്രസ്‌ കൊട്ടാരക്കര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. മുന്‍ എം.എല്‍.എ എഴുകോണ്‍ നാരായണന്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡൻറ് ആര്‍. ശിവകുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കുളക്കട അനില്‍, ജില്ലാ സെക്രട്ടറിമാരായ ബിനു ചൂണ്ടാലി, സതീഷ്‌ കുമാര്‍ ആനകോട്ടൂര്‍, രാജു ഈപ്പന്‍, വി.കെ. ജ്യോതി, സന്തോഷ്‌ കുളങ്ങര, ഓമന സുധാകരന്‍, ഉദയഭാനു, ശരത് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.