എസ്.എ.ടിയിൽനിന്ന് കാണാതായ ​യുവതി​ തമി​ഴ്നാട്ടില്‍ എത്തിയതായി സൂചന

തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയിൽനിന്ന് കാണാതായ യുവതി തമിഴ്നാട്ടില്‍ എത്തിയതായി സൂചന. എസ്.എ.ടി ആശുപത്രിയില്‍ ചികിത്സ തേടി എത്തുകയും പിന്നീട് കാണാതാവുകയും ചെയ്ത കിളിമാനൂർ മടവൂർ വിളയ്ക്കാക്കാട് തേരുവിള വീട്ടിൽ അൻഷാദി‍​െൻറ ഭാര്യ ഷംന (21) തമിഴ്നാട്ടില്‍ എത്തിയതായാണ് പൊലീസിന് സൂചന ലഭിച്ചത്. ഷംനയുടെ കൈവശമുള്ള മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് മെഡിക്കല്‍ കോളജ് പൊലീസും സൈബര്‍ സെല്ലും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഷംനയുടെ മൊബൈല്‍ ഫോണ്‍ തമിഴ്നാട്ടിലെ വെല്ലൂരിലെ ടവറി​െൻറ പ്രസരണ പ്രദേശത്ത് പ്രവർത്തിക്കുന്നതായി കണ്ടെത്തിയത്. ഈ വിവരത്തി​െൻറ അടിസ്ഥാനത്തില്‍ പൊലീസ് സംഘം ബുധനാഴ്ച രാത്രി തമിഴ്നാട്ടിലെ വെല്ലൂരിലേക്ക് തിരിച്ചു. ചൊവ്വാഴ്ച എറണാകുളം ഭാഗത്ത് ഷംനയുടെ മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയ പൊലീസ് സംഘം എറണാകുളം, ആലപ്പുഴ പ്രദേശങ്ങളില്‍ വ്യാപകമായ തിരച്ചില്‍ നടത്തിവരുകയായിരുന്നു. ഷംന പൂര്‍ണഗര്‍ഭിണിയാണെന്ന വിവരത്തി​െൻറ അടിസ്ഥാനത്തില്‍ എറണാകുളം, ആലപ്പുഴ ജില്ലകളിലെ പ്രസവസംബന്ധമായ ചികിത്സ നടത്തുന്ന ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് സംഘം അന്വേഷണം നടത്തിവന്നത്. ഇതിനിടെയാണ് ബുധനാഴ്ച വൈകീട്ട് ആറോടെ വെല്ലൂരിലെ മൊബൈല്‍ ടവറിന് കീഴില്‍ ഷംനയുടെ ഫോണി​െൻറ സാന്നിധ്യം കണ്ടെത്തിയത്. ഇതോടെ ആലപ്പുഴ, എറണാകുളം ഭാഗത്തെ അന്വേഷണം അവസാനിപ്പിച്ച് പൊലീസ് സംഘം തിരുവനന്തപുരത്തേക്ക് തിരിച്ചു. ഷംനയുടെ തിരോധാനം സംബന്ധിച്ച് അന്വേഷണം നടത്തുന്ന പൊലീസ് സേനയിലെ മറ്റൊരു സംഘം ബുധനാഴ്ച രാത്രിയോടെ വെല്ലൂരിലേക്ക് തിരിച്ചു. വെല്ലൂരിന് സമീപമാണ് തീര്‍ഥാടന കേന്ദ്രമായ വേളാങ്കണ്ണി. സദാ തിരക്ക് അനുഭവപ്പെടുന്ന ഇവിടെ താമസ സൗകര്യങ്ങള്‍ ലഭ്യമായതിനാല്‍ ഷംന ഇവിടെ എത്താന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. ആയതിനാല്‍ വേളാങ്കണ്ണി കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പൊലീസ് ലക്ഷ്യമിടുന്നത്. ചൊവ്വാഴ്ചയാണ് എസ്.എ.ടി ആശുപത്രിയില്‍നിന്ന് ഷംനയെ കാണാതായത്. ഗര്‍ഭിണിയായതിനാല്‍ ഇവര്‍ നേരത്തേ തന്നെ ഇവിടത്തെ ചികിത്സയിലായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. അതേസമയം ഷംനയുടെ ചികിത്സാ സംബന്ധമായ കാര്യങ്ങളിലും ചില ദുരൂഹതകള്‍ ഉള്ളതായി സംശയിക്കുന്നു. ആശുപത്രിയില്‍ എത്തിയ ഇവര്‍ പഴയ ചികിത്സാ രേഖകള്‍ കാണിക്കാതെ പുതിയ ഒ.പി ടിക്കറ്റ് എടുത്തത് ആശുപത്രി അധികൃതരെയും പൊലീസിനെയും ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.