വ്യാജരേഖ ഉപയോഗിച്ച് ബാങ്കിൽനിന്ന്​ അഞ്ചുലക്ഷം രൂപ തട്ടിയതായി പരാതി

വെഞ്ഞാറമൂട്: സാലറി സർട്ടിഫിക്കറ്റും പാൻകാർഡും അടക്കം വ്യാജമായി നിർമിച്ച് ജില്ലാ സഹകരണ ബാങ്കി​െൻറ വെഞ്ഞാറമൂട് ശാഖയിൽനിന്ന് അഞ്ചുലക്ഷം രൂപ ലോണെടുത്ത്‌ കടന്നതായി പരാതി. സന്തോഷ്‌കുമാർ, പ്രിയാഭവൻ, മണിക്യമംഗലം, വെഞ്ഞാറമൂട് എന്ന മേൽവിലാസത്തിലുള്ള പാൻകാർഡ്, ആധാർകാർഡ്, ഡ്രൈവിങ് ലൈസൻസ് എന്നിവ വ്യാജമായി നൽകിയാണ് തട്ടിപ്പ് നടത്തിയതെന്ന് ബാങ്ക് മാനേജർ വെഞ്ഞാറമൂട് സി.ഐക്ക് കൊടുത്ത പരാതിയിൽ പറയുന്നു. ലോണെടുക്കുന്നതിനുള്ള ജാമ്യത്തിന് വേണ്ടി കേരള ടെക്നിക്കൽ എജുക്കേഷൻ ഡെവലപ്മ​െൻറ് ഡിപ്പാർട്മ​െൻറിലെ സീനിയർ ക്ലർക്ക് എന്ന പേരിൽ ജോസഫ് എം.പി, ഹരികുമാർ എന്നിവരുടെ സാലറി സർട്ടിഫിക്കറ്റുകൾ നൽകിയിരുന്നു. നടപടിക്രമം എന്ന നിലയിൽ സാലറി സർട്ടിഫിക്കറ്റുകൾ കൺഫർമേഷൻ ചെയ്യുന്നതിനുവേണ്ടി ഓഫിസ് മേൽവിലാസത്തിൽ രജിസ്റ്റേർഡ് പോസ്റ്റ് അയച്ചിരുന്നു. എന്നാൽ, പോസ്റ്റ്മാനെ സ്വാധീനിച്ചോ കബളിപ്പിച്ചോ കത്തുകൾ കൃത്യമായി കൈപ്പറ്റുകയും കൺഫർമേഷൻ ലെറ്റർ ബാങ്കിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ഇതി​െൻറ അടിസ്ഥാനത്തിൽ 2016ൽ അഞ്ചുലക്ഷം രൂപ വായ്പയും നൽകി. രണ്ട് ഗഡുക്കൾ അടച്ചശേഷം തിരിച്ചടവ് മുടങ്ങി. നോട്ടീസുകൾക്ക് മറുപടികിട്ടാതെ വന്നപ്പോൾ റവന്യൂ റിക്കവറിക്കുള്ള നടപടി ആരംഭിച്ചു. തുടര്‍ന്ന്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് നടന്നതായി തെളിയുന്നതെന്നും പരാതിയിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.