തപാൽ ജീവനക്കാരുടെ ഉപവാസസമരം തുടരുന്നു

തിരുവനന്തപുരം: എൻ.എഫ്.പി.ഇയുടെ നേതൃത്വത്തിൽ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ ഓഫിസിന് മുന്നിൽ നടക്കുന്ന ഉപവാസസമരത്തി​െൻറ രണ്ടാംദിന പരിപാടി ജി.ഡി.എസ് യൂനിയൻ സർക്കിൾ സെക്രട്ടറി എം.എസ്. സാബു ഉദ്ഘാടനം ചെയ്തു. ഗ്രാമീൺ ഡാക്സേവക് ജീവനക്കാരുടെ വേതനവ്യവസ്ഥകൾ ഉടനെ നടപ്പിലാക്കണമെന്ന ആവശ്യമാണ് സമരത്തിനാധാരം. വി. ശ്രീകുമാർ, പി. സതീഷ്കുമാർ, ഷാജി പി. മാത്യു, കെ.കെ. ജഗദമ്മ, എ.ബി. ലാൽകുമാർ, കെ. മോഹനൻ, എസ്. ശ്രീധരൻ നായർ, എം.ജെ. ജോർജ്, സി.പി. രവീന്ദ്രൻ, ഡി. ശങ്കരൻകുട്ടി എന്നിവർ അഭിവാദ്യംചെയ്തു. ജോൺ മാത്യു അധ്യക്ഷത വഹിച്ചു. മാത്യൂസ് മാത്യൂസ് സ്വാഗതവും, കെ. ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു. ഉപവാസസമരം മൂന്നാംദിവസവും തുടരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.