സ്വയംഭരണ കോളജുകളെ എതിർത്തവർ ഇന്ന്​ അംഗീകരിക്കുന്നു ^ഉമ്മൻ ചാണ്ടി

സ്വയംഭരണ കോളജുകളെ എതിർത്തവർ ഇന്ന് അംഗീകരിക്കുന്നു -ഉമ്മൻ ചാണ്ടി തിരുവനനന്തപുരം: യു.ഡി.എഫ് സര്‍ക്കാറി​െൻറ കാലത്ത് കോളജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കാനുള്ള തീരുമാനത്തെ എതിര്‍ത്തവര്‍ ഇന്ന് അംഗീകരിക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഗവ.കോളജ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ (ജി.സി.ടി.ഒ) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അര്‍ഹതപ്പെട്ട കോളജുകൾക്ക് പോലും സ്വയം ഭരണാവകാശം ലഭ്യമാക്കുന്നതിനെതിരെ പ്രക്ഷോഭം നടത്തിയവരാണ് ഇപ്പോൾ പുതിയ കോളജുകൾക്ക് സ്വയംഭരണ പദവിക്കായി ശ്രമിക്കുന്നത്. വൈകിവരുന്ന ബുദ്ധിയുടെ ഇടക്കാലത്ത് വരുന്ന നഷ്ടം വളരെ വലുതായിരിക്കും. കേരളം സെക്കൻഡറി വിദ്യാഭ്യാസരംഗത്ത് വളരെയധികം മുന്നോട്ട് പോയിട്ടുണ്ടെങ്കിലും ഉന്നത വിദ്യാഭ്യാസരംഗത്ത് ഇന്നും പോരായ്മകള്‍ നിലനില്‍ക്കുന്നു. ഉന്നത വിദ്യാഭ്യാസമേഖലയില്‍ കേരളത്തിനു പുറത്ത് പഠിക്കുന്ന കുട്ടികള്‍ ഏറെയാണ്. ഇതുകൊണ്ടാണ് സ്വാശ്രയ കോളജുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചത്. ഓര്‍ഗനൈസേഷന്‍ പ്രസിഡൻറ് ഡോ. കെ. അനില്‍കുമാര്‍ അധ്യക്ഷതവഹിച്ചു. വി.എസ്. ശിവകുമാര്‍ എം.എൽ.എ, മനുഷ്യാവകാശ കമീഷന്‍ മുന്‍ അംഗം പ്രഫ. എസ്. വർഗീസ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻറ് പ്രഫ. തോന്നയ്ക്കല്‍ ജമാല്‍, എന്‍.എസ്.യു ദേശീയ നിര്‍വാഹക സമിതി അംഗം ജെ.എസ്. അഖില്‍, മുന്‍ സിൻഡിക്കേറ്റ് അംഗം വർഗീസ് പേരയില്‍, ഡോ. ജാഫര്‍ സാദിഖ്, പ്രഫ. അജിത് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.